അബ്രാഹ്മണനായ ശാന്തിക്കാരന് ക്ഷേത്രോപദേശക സമിതിയുടെ അയിത്തം; തന്റെ പക്കല്‍ നിന്ന് പ്രസാദംപോലും ചിലര്‍ വാങ്ങുന്നില്ലെന്ന് മേല്‍ശാന്തി അശോകന്‍

അബ്രാഹ്മണനായ ശാന്തികാരനോട് അയിത്തം കാണിക്കാന്‍ ക്ഷേത്രോപദേശക സമിതി ശ്രമിക്കുന്നതായി ആരോപണം. തന്റെ പക്കല്‍ നിന്ന് പ്രസാദംപോലും ചിലര്‍ വാങ്ങുന്നില്ലെന്ന് മേല്‍ശാന്തി പീപ്പിള്‍ ടിവിയോടു വെളിപ്പെടുത്തി.

എന്നാല്‍ എല്ലാ സമുദായംഗങ്ങളും ഉള്‍പ്പെട്ട ഉപദേശക സമിതിക്ക് മൂന്ന് വര്‍ഷമായി സേവനം അനുഷ്ഠിക്കുന്ന അബ്രാഹ്മണന മേല്‍ ശാന്തിയോട് ഒരു അയിത്തവുമില്ലെന്ന് ഭാരവാഹികള്‍ വ്യക്തമാക്കി. കൊല്ലം കരുനാഗപ്പള്ളി പുലിയന്‍കുളങ്ങര ദേവസ്വം ക്ഷേത്രത്തിലാണ് ആരോപണ പ്രത്യാരോപണം ഉയരുന്നത്.

കരുനാഗപ്പള്ളി പുലിയന്‍കുളങ്ങര ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ ഈഴവ സമുദായക്കാരനായ മേല്‍ശാന്തി അശോകനാണ് അബ്രാഹ്മണത്തിന്റെ പേരില്‍ തനിക്ക് അയിത്തം കല്‍പ്പിക്കുകയും കാണിക്ക വഞ്ചി മോഷണം പോയതിന്റെ കുറ്റം തന്റെ തലയില്‍ കെട്ടിവെക്കാന്‍ ഉപദേശക സമിതി ശ്രമിക്കുന്നുന്നതെന്നും തന്നെ മാറ്റാത്തതിനാല്‍ കാണിക്ക വഞ്ചി എണ്ണാന്‍ വന്ന ദേവസ്വം ഉദ്യോഗസ്ഥരെ ഉപദേശക സമിതി തടഞ്ഞുവച്ചു എന്നും ആരോപിച്ച് രംഗത്തെത്തിയത്.

എന്നാല്‍ മൂന്നുവര്‍ഷമായി ഇതേ ക്ഷേത്രത്തില്‍ സേവനം അനുഷ്ടിക്കുന്ന മേല്‍ശാന്തിയോട് ഒരയിത്തവും ഇല്ലെന്ന് എസ്.എന്‍.ഡി.പി അംഗം കൂടിയായ ഉപദേശകസമിതി പ്രസിഡന്റ് വ്യക്തമാക്കി. ജാതിചിന്ത ഉയര്‍ത്തി വിവാദങ്ങള്‍ സൃഷ്ടിക്കാനാണ് ചിലരുടെ ശ്രമം. ഈഴവരടക്കം എല്ലാവിഭാഗങ്ങളും ക്ഷേത്രോപദേശക സമിതിയിലുണ്ട്.

ക്ഷേത്രത്തിലെ മോഷണവുമായി ബന്ധപ്പെട്ട് ചുമതലകളില്‍ വീഴ്ചവരുത്തിയ ഉദ്യോഗസ്ഥരെ മാറ്റുന്നതടക്കുള്ള ഉറപ്പുകള്‍ ദേവസ്വം ബോര്‍ഡ് പാലിക്കാത്തതിനാലാണ് കാണിക്ക എണ്ണാനെത്തിയവരെ തടഞ്ഞത്. ഇത് മേല്‍ശാന്തിയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നില്ലെന്നും ഭാരവാഹികള്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News