ഈ ദുബായ് മലയാളിയെ തേടിയെത്തിയത് 20 കോടിയുടെ ഭാഗ്യസമ്മാനം

അബുദാബി ഡ്യൂട്ടി ഫ്രീ ബിഗ് ടിക്കറ്റിന്റെ ഡ്രീം 12 നറുക്കെടുപ്പില്‍ മലയാളിക്ക് 20 കോടി ഏഴ് ലക്ഷം രൂപയുടെ സമ്മാനം.

ഹരികൃഷ്ണന്‍ വി.നായര്‍ എന്ന യുവാവിനാണ് 12 മില്യന്‍ ദിര്‍ഹം സമ്മാനമായി ലഭിച്ചത്. ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പുകളിലെ ഏറ്റവും വലിയ സമ്മാനത്തുക അബുദാബി ഡ്രീം 12 നറുക്കെടുപ്പിനാണ്.

ഭാഗ്യവാനെ പ്രഖ്യാപിച്ച ഉടന്‍ അധികൃതര്‍ ഹരികൃഷ്ണനെ ഫോണില്‍ ബന്ധപ്പെട്ടിരുന്നു. ഇയാളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.

ഇതുകൂടാതെ, ആറ് മറ്റു സമ്മാന ജേതാക്കളെയും തെരഞ്ഞെടുത്തു. 4,50,000, 1,00,000, 90,000, 80,000, 70,000, 60,000, 50,000 ദിര്‍ഹം എന്നിങ്ങനെയാണ് മറ്റുസമ്മാനത്തുക.

ബിഗ് ടിക്കറ്റ് മില്യനയര്‍ നറുക്കെടുപ്പില്‍ ഏറ്റവും കൂടുതല്‍ സമ്മാനം സ്വന്തമാക്കിയിട്ടുള്ളത് ഇന്ത്യക്കാരാണ്. 16 നറുക്കെടുപ്പില്‍ 13 ഉം ഇന്ത്യക്കാര്‍ക്കായിരുന്നു. ഇവരില്‍ മലയാളികളാണ് കൂടുതലും.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here