എകെജി ജയില്‍ ചാടിയെത്തിയത് ഈ ഇല്ലത്തേക്ക്; കാവലിരുന്നത് ഒരു അന്തര്‍ജ്ജനവും രണ്ട് മക്കളും

1941 സെപ്തംബര്‍ 25നാണ് എകെജിയും നാല് സഖാക്കളും വെല്ലൂര്‍ ജയില്‍ ചാടിയത്. അര്‍ദ്ധരാത്രി. കൂരാക്കൂരിരുട്ടും കൊടും മഴയും. കൂടെ കണ്ണൂരില്‍ നിന്നു തന്നെയുള്ള സി കണ്ണന്‍. പിന്നെ ആന്ധ്രയില്‍ നിന്നുള്ള പട്ടാഭി രാമയ്യയും സിവികെ റാവുവും കോരപ്പടി ബാട്‌ളയും.

എകെജിക്ക് ഡോക്ടര്‍ ഓഫ് അണ്ടര്‍ഗ്രൗണ്ട് എന്ന വിശേഷണം നല്‍കി ഏകാന്ത തടവില്‍ പാര്‍പ്പിക്കാനുള്ള തീരുമാനം വന്നതിന്റെ രാത്രിയായിരുന്നു സംഭവം. ജയില്‍ ചാടിയ അഞ്ചു പേരും അഞ്ചു വഴിക്ക് പിരിഞ്ഞു.

ദീര്‍ഘമായ അലച്ചിലിനൊടുവില്‍ എകെജി മലമ്പനിയുമായെത്തിയത് കണ്ണൂര്‍ പയ്യന്നൂരിലെ ഈ നമ്പൂതിരി ഇല്ലത്താണ്. ഇല്ലത്തെ ഒരമ്മയും രണ്ട് മക്കളും അദ്ദേഹത്തിന് കണ്ണിലെ കൃഷ്ണമണിപോലെ കാവലിരുന്നു.

അവരിലൊരാള്‍ ഇവിടെ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്. ഒരു ഷെല്‍ട്ടറിന്റെ കഥ ഇവിടെ കാണാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News