ബല്‍റാമിനെ പോലുള്ള ജനപ്രതിനിധികള്‍ നാടിന് അപമാനം; എകെജിയും സുശീലയും ഇന്നും ജീവിക്കുന്നത് ജനഹൃദയങ്ങളില്‍; മറുപടിയുമായി ചിന്താ ജെറോം

എകെജിയെ അപമാനിച്ച വിടി ബല്‍റാമിന് മറുപടിയുമായി ചിന്താ ജെറോം. എകെജിയും സുശീലയും ഇന്നും ജീവിക്കുന്നത് ജനഹൃദയങ്ങളില്‍ ആണെന്നും അതിനു കാരണം അവര്‍ ഉയര്‍ത്തിയ ശരിയുടെ രാഷ്ട്രീയത്തിന്റെ വിജയമാണെന്നും ചിന്ത ഫേസ്ബുക്കില്‍ കുറിച്ചു.

ചിന്തയുടെ വാക്കുകള്‍:

‘പ്രസ്ഥാനത്തോടൊപ്പം വളരുന്ന സുശീല’ .. ഈ വാക്കുകളുടെ അര്‍ത്ഥം മനസ്സിലാകണമെങ്കില്‍ മനുഷ്യനാവണം..സ്ത്രീ ഒരു പാവ മാത്രം ആണെന്ന് കരുതുന്ന നിങ്ങളുടെ മനസ് ഇനിയും ഒരുപാടു വളരണം.

പെണ്ണിന്റെ വളര്‍ച്ച അവളുടെ ശരീരത്തിന്റെ വളര്‍ച്ച മാത്രം ആണെന്ന് കരുതുന്ന ജനപ്രതിനിധികള്‍ നാടിനു തന്നെ അപമാനമാണ്.

അവളുടെ കാഴ്ച്ചപ്പാടിന്റെയും ബുദ്ധിയുടെയും വളര്‍ച്ച തിരിച്ചറിയാന്‍ പെണ്ണിന്റെ ഇറച്ചിയുടെ വളര്‍ച്ച മാത്രം വായിച്ചെടുക്കുന്ന ഞരമ്പ് രോഗികള്‍ക്കു കഴിയില്ല. എകെജിയും സുശീലയും ഇന്നും ജീവിക്കുന്നത് ജനഹൃദയങ്ങളില്‍ ആണ്…

അതിനു കാരണം അവര്‍ ഉയര്‍ത്തിയ ശരിയുടെ രാഷ്ട്രീയത്തിന്റെ വിജയമാണ്….

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News