എസ്ടി പ്രമോട്ടറെ ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ച ശേഷം ക്രൂരമായി മര്‍ദ്ദിച്ച് കോണ്‍ഗ്രസ് അംഗങ്ങള്‍; മര്‍ദ്ദനം അഴിമതിക്ക് കൂട്ടുനില്‍ക്കാത്തതിന് പ്രതികാരമായി

എസ്ടി പ്രമോട്ടറെ വാര്‍ഡ് മെമ്പര്‍ ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചെന്നും മര്‍ദ്ദിച്ചെന്നും പരാതി.

തിരുവനന്തപുരം പെരിങ്ങമ്മല പഞ്ചായത്തില്‍ എസ്ടി പ്രമോട്ടറായി പ്രവര്‍ത്തിക്കുന്ന അര്‍ച്ചനയെ ഇന്നലെ രണ്ട് കോണ്‍ഗ്രസ് മെമ്പര്‍മാര്‍ ചേര്‍ന്ന് ജാതിപ്പേര് വിളിച്ച് അധിക്ഷേപിക്കുകയും മര്‍ദ്ദിക്കുകയും ചെയ്‌തെന്നാണ് പരാതി. സംഭവത്തില്‍ അര്‍ച്ചന പൊലീസിലും പട്ടികജാതി വകുപ്പിലും പരാതി നല്‍കി.

ജില്ലാ പഞ്ചായത്ത് അനുവദിച്ച് നല്‍കിയ ആനൂകൂല്യങ്ങള്‍ അര്‍ഹതപെടാത്തവര്‍ക്ക് നല്‍കാന്‍ ശ്രമിച്ച വാര്‍ഡ് മെമ്പറെ വാര്‍ഡിലെ എസ്ടി പ്രമോട്ടറായ അര്‍ച്ചന ചോദ്യം ചെയ്തിരുന്നു. അതിനുശേഷം പഞ്ചായത്തില്‍ കമ്മിറ്റിയില്‍ പങ്കെടുക്കാനായി എത്തിയപ്പോഴായിരുന്നു കോണ്‍ഗ്രസ് മെമ്പര്‍ന്മാരായ രണ്ട് പേര്‍ ജാതി പേര് വിളിച്ച് പരസ്യമായി അധിക്ഷേപിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തത്.

പെരിങ്ങമ്മല പഞ്ചായത്തിലെ തന്നെ മെമ്പറും കോണ്‍ഗ്രസ് നേതാവുമായ സലീം പള്ളിവിള, അരുണ്‍ എന്നിവര്‍ ചേര്‍ന്നാണ് മര്‍ദ്ദിച്ചതെന്നാണ് അര്‍ച്ചനയുടെ പരാതി. അഴിമതി നടത്താന്‍ കൂട്ടുനില്‍ക്കാത്തതിന്റെ പ്രതികാരമായാണ് തന്നെ മര്‍ദ്ദിച്ചതെന്നും അര്‍ച്ചന പറഞ്ഞു.

പഞ്ചായത്തിന് കീഴിലുള്ള ഊരുകൂട്ടങ്ങളിലെ ആദിവാസികള്‍ക്ക് ലഭ്യമാകേണ്ട പല ആനുകൂല്യങ്ങളും വികസനങ്ങളും സ്ഥലത്തെ കോണ്‍ഗ്രസ് മെമ്പര്‍ന്മാര്‍ വകമാറ്റി ചിലവഴിക്കുന്നുണ്ട്. ഇത് ചോദ്യംചെയ്ത തന്നെ നിരവധി തവണ ഇവര്‍ ഭീക്ഷണി പെടുത്തിയിരുന്നതായും അര്‍ച്ചന പറഞ്ഞു.

സംഭവത്തില്‍ അര്‍ച്ചന DYSPക്കും പട്ടികജാതി വകുപ്പിലും പരാതി നല്‍കിയിരിക്കയാണ്. സംഭവത്തില്‍ പ്രതിഷേധിച്ച് ആദിവാസി ക്ഷേമ സമിതി പഞ്ചായത്തില്‍ നാളെ പ്രതിഷേധമാര്‍ച്ച് സംഘടിപ്പിച്ചിരിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News