നേതൃത്വത്തെ വകവയ്ക്കാതെ വീണ്ടും വിടി ബല്‍റാം

തിരുവനന്തപുരം: കോണ്‍ഗ്രസ് നേതൃത്വത്തെ വകവയ്ക്കാതെ വീണ്ടും വിടി ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

എകെജിയെ അവഹേളിച്ചുള്ള പോസ്റ്റിനെതിരെ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല അടക്കമുള്ള നേതാക്കള്‍ പ്രതികരിച്ചതിന് പിന്നാലെയാണ് മന്‍മോഹന്‍ സിംഗിനെ പാവങ്ങളുടെ പടത്തലവനായി വ്യാഖ്യാനിച്ചുള്ള പോസ്റ്റിട്ടത്.

മന്‍മോഹന്‍ സിംഗിനെ അവഹേളിച്ച മന്ത്രിയെ സിപിഐഎമ്മും മുഖ്യമന്ത്രിയും സംരക്ഷിക്കുന്നത് ആ പാര്‍ട്ടിയുടെയും സര്‍ക്കാരിന്റേയും ജീര്‍ണ്ണത തെളിയിക്കുന്നതാണെന്നും, മന്ത്രിക്ക് അത് പറഞ്ഞുകൊടുക്കാന്‍ വിവേകമുള്ള നേതൃത്വം സിപിഐഎമ്മിനും സര്‍ക്കാരിനും ഇല്ല എന്നതാണ് ആ പാര്‍ട്ടിയുടെയും സംസ്ഥാനത്തിന്റേയും ദുരന്തമെന്നും ബല്‍റാം ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel