വിടി ബല്‍റാമിന്റെ പരാമര്‍ശം വേദനാജനകമെന്ന് എകെജിയുടെ മകള്‍ ലൈല; ”എകെജി, പാര്‍ട്ടിയുടെ സ്വത്ത്, അച്ഛനും അമ്മയും ജീവിതം സമര്‍പ്പിച്ചത് പാര്‍ട്ടിക്ക് വേണ്ടി”

തിരുവനന്തപുരം: എകെജിക്കെതിരെ വിടി ബല്‍റാം നടത്തിയ പരാമര്‍ശം വേദനാജനകമെന്ന് മകള്‍ ലൈല കരുണാകരന്‍.

”ഇന്ത്യയിലെ ഏറ്റവും വലിയ രാഷ്ട്രീയ നേതാവിനെ അധിക്ഷേപിക്കുന്ന പരാമര്‍ശങ്ങള്‍ അങ്ങേയറ്റം വേദനാജനകമാണ്. എകെജി, പാര്‍ട്ടിയുടെ സ്വത്താണ്. അച്ഛനും അമ്മയും പാര്‍ട്ടിക്ക് വേണ്ടിയാണ് ജീവിതം സമര്‍പ്പിച്ചത്.” ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ലൈല കരുണാകരന്‍ പറയുന്നു.

അച്ഛന്‍ വിട്ടു പിരിഞ്ഞിട്ട് 40 വര്‍ഷം കഴിഞ്ഞെങ്കിലും ആ വേദന ഇനിയും വിട്ടുമാറിയിട്ടില്ലെന്നും അവര്‍ പറയുന്നു. ബല്‍റാമിന്റെ പരാമര്‍ശത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കെല്ലാം വേദനയും അമര്‍ഷവുമുണ്ടെന്നും ലൈല പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News