ആമിയായി മഞ്ജു; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

കമലാ സുരയ്യയുടെ ജീവിതം ആധാരമാക്കി കമല്‍ ഒരുക്കുന്ന ആമിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി.

മഞ്ജു വാര്യരാണ് കമലയുടെ വേഷത്തിലെത്തുന്നത്. 20 വര്‍ഷത്തിന് ശേഷമാണ് കമലും മഞ്ജുവാര്യരും ഒരുമിക്കുന്നത്.

മുരളി ഗോപി, അനൂപ് മേനോന്‍, ജ്യോതികൃഷ്ണ, കെ.പി.എ.സി ലളിത, വത്സലാ മേനോന്‍, ശ്രീദേവി ഉണ്ണി, അനില്‍ നെടുമങ്ങാട്, സുശീല്‍കുമാര്‍, ശിവന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു.

ഫീഖ് അഹമ്മദിന്റെയും ഹിന്ദി കവി ഗുല്‍സാറിന്റെയും വരികള്‍ക്ക് എം. ജയചന്ദ്രനും പ്രശസ്ത തബലിസ്റ്റ് സക്കീര്‍ ഹുസൈന്റെ സഹോദരന്‍ തൗഫീഖ് ഖുറൈഷിക്കുമാണ് സംഗീതം നല്‍കുന്നത്.

റീല്‍ ആന്‍ഡ് റിയല്‍ സിനിമയുടെ ബാനറില്‍ റാഫേല്‍ തോമസും റോബാ റോബനും ചേര്‍ന്നാണ് ഈ ചിത്രം നിര്‍മിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News