കോഴിക്കോട്: മുത്തലാഖ് വിഷയത്തില്‍ വിമര്‍ശനവുമായി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ല്യാര്‍.

മുസ്ലിങ്ങളെ കുറ്റവാളി സമൂഹമായി പ്രഖ്യാപിക്കാനുള്ള നീക്കമാണ് മുത്തലാഖ് വിഷയത്തില്‍ ഇപ്പോള്‍ നടക്കുന്നത്. മറ്റു മതങ്ങളുടെ കാര്യത്തിലെല്ലാം സിവില്‍ നിയമത്തിന്റെ പരിധിയില്‍ വരുന്ന വിവാഹവുമായി ബന്ധപ്പെട്ട നിയമങ്ങള്‍ മുസ്ലിംങ്ങള്‍ക്ക് മാത്രം എന്തുകൊണ്ടാണ് ക്രിമിനല്‍ നിയമത്തിന്റെ ഭാഗമാക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.

മര്‍കസ് റൂബി ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനത്തിലായിരുന്നു അബൂബക്കര്‍ മുസ്ല്യാരുടെ അഭിപ്രായപ്രകടനം.

മര്‍കസ് റൂബി ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനത്തിലാണ് മുത്തലാഖ് വിഷയത്തിലെ നിലപാട് കാന്തപുരം എ.പി അബൂബക്കര്‍ മുസ്ല്യാര്‍ പ്രഖ്യാപിച്ചത്. മുസ്ലിംങ്ങളെ കുറ്റവാളി സമൂഹമായി പ്രഖ്യാപിക്കാനുള്ള നീക്കമാണ് ഇപ്പോള്‍ നടക്കുന്നത്. മറ്റു മതങ്ങളുടെ കാര്യത്തിലെല്ലാം സിവില്‍ നിയമത്തിന്റെ പരിധിയില്‍ വരുന്ന വിവാഹവുമായി ബന്ധപ്പെട്ട നിയമങ്ങള്‍ മുസ്ലിംങ്ങള്‍ക്ക് മാത്രം എന്തുകൊണ്ടാണ് ക്രിമിനല്‍ കുറ്റമാകുന്നതെന്നും അദ്ദേഹം ചോദിച്ചു.

മതം പറയാന്‍ മതപണ്ഡിതന്‍മാരെ മാത്രമേ അനുവദിക്കുകയുള്ളു. അല്ലാത്തവര്‍ അതവസാനിപ്പിക്കണമെന്നും കാന്തപുരം ആവശ്യപ്പെട്ടു.

മര്‍കസിന്റെ പദ്ധതികളൊന്നും ഏതെങ്കിലും രാഷ്ട്രീയ നേതാക്കളെ മുന്നില്‍ കണ്ട് തുടങ്ങിയതല്ല എന്ന് ബഹിഷ്‌കരണം ചൂണ്ടിക്കാട്ടി അദ്ദേഹം പറഞ്ഞു.