ബംഗളൂരുവില്‍ ബാറില്‍ തീപിടുത്തം; അഞ്ച് മരണം; മരിച്ചത് ഉറങ്ങിക്കിടന്ന തൊഴിലാളികള്‍; അപകടം കെആര്‍ മാര്‍ക്കറ്റിലെ ബാറില്‍

ബംഗളൂരു: ബംഗളൂരു നഗരത്തില്‍ കെആര്‍ മാര്‍ക്കറ്റിലെ ബാറിലുണ്ടായ തീപിടുത്തത്തില്‍ അഞ്ചു പേര്‍ മരിച്ചു. പുലര്‍ച്ചെ മൂന്നു മണിയോടെയാണ് അപകടം.

ബാറിനുള്ളില്‍ ഉറങ്ങിക്കിടന്ന തുംക്കൂര്‍ സ്വദേശികളായ സാമി, പ്രസാദ്, മഹേഷ്, ഹസ്സന്‍ സ്വദേശി മഞ്ജുനാഥ്, മാണ്ഡ്യ സ്വദേശി കീര്‍ത്തി എന്നിവരാണ് മരിച്ചത്.

ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് അപകടത്തിന് കാരണമായതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തില്‍ ഒന്നിലേറെ പേര്‍ക്ക് പൊള്ളലേറ്റിട്ടുണ്ടെന്നും വിവരങ്ങളുണ്ട്.

കൈലാഷ് ബാര്‍ ആന്‍ഡ് റസ്റ്റേറന്റ് എന്ന സ്ഥാപനത്തിലാണ് തീ പിടുത്തമുണ്ടായത്. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചെന്ന് പൊലീസ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News