ആവര്‍ത്തന വിരസതയും പ്രമേയ ദാരിദ്രവും; കലോത്സവത്തില്‍ നിറംകെട്ട് മിമിക്രി മത്സരം; ഇത്തവണയും എത്തി, തീവണ്ടിയും മോട്ടോര്‍ ബൈക്കും

ആവര്‍ത്തന വിരസതയും പ്രമേയ ദാരിദ്രവും കൊണ്ട് നിറം കെട്ടു മിമിക്രി മത്സരം. ഓഖി ചുഴലിയും ജിഎസ്ടിയും ഒരുപോലെ വേദി നിറഞ്ഞപ്പോള്‍, മിമിക്രി കണ്ടു പിടിച്ച കാലം മുതല്‍ ഓടി തുടങ്ങിയ തീവണ്ടിയും മോട്ടോര്‍ ബൈക്കും ഇത്തവണയും ഇരച്ചെത്തി.

ജിഎസ്ടി ആദ്യം അവതരിപ്പിക്കപെട്ടപ്പോള്‍ അറിഞ്ഞില്ല അത് വരാനിരുന്ന ഓഖിയാണെന്ന്. തലങ്ങും വിലങ്ങും കാറ്റു വീശിതുടങ്ങിയപ്പോള്‍ മത്സരം കഴിയും വരെ അത് തുടര്‍ന്നു. ഈ രണ്ടു വിഷയവും പലരും പല വിധം അവതരിച്ചപ്പോള്‍ ചിലര്‍ മാത്രം മികച്ചു നിന്നു.

പൂച്ചയും പട്ടിയും പുതിയ കാലത്തിന്റെ പരിഷ്‌കൃത രൂപങ്ങളില്‍ വീണ്ടും അവതരിച്ചു. ടിവി സീരിയലിലെ ചാള മേരി ഇടയ്ക്കിടെ വന്നു പോയി. ജിമിക്കി കമ്മലിന്റെ പല അവസ്ഥാന്തരങ്ങളും ചര്‍ച്ചയായി. ചാനല്‍ ചര്‍ച്ചകളും നാടന്‍ പാട്ടുകളും മിമിക്രി വേദിയിലെ അനുഷ്ഠന കലകളായി.

തിങ്ങി നിറഞ്ഞ കാണികള്‍ ഇതെല്ലാം മൂകം കണ്ടു നിന്നപ്പോള്‍ മിമിക്രിയുടെ സദസ്സ് അവാര്‍ഡ് പടം കാണുന്ന പ്രേക്ഷകരെ പോലെയായി. പുതുതായെത്തിയ ചില കക്ഷികള്‍ ആദ്യം കയ്യടി നേടി. പിന്നീട് ഇവരും വെറുപ്പിക്കല്‍ തുടര്‍ന്നു.

പഠിച്ചു വിടുന്നത് പറയുന്നവരുടെ കലയായി മിമിക്രി മാറുകയാണ്. മൈക്കിന് മുന്നില്‍ വിസ്മയം തീര്‍ത്തവരുടെ ഒരുകാലം ഈ വേദികള്‍ ഓര്‍ത്തെടുക്കണ്ടി വരും. പ്രതീക്ഷിക്കാന്‍ വലുതായൊന്നും നല്‍കാതെയാണ് മിമിക്രി മത്സരത്തിന്റെ തിരശീല വീണത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News