കലോത്സവം; നാടകങ്ങളുടെ മികവില്‍ രണ്ടഭിപ്രായില്ല

സമകാലിക രാഷ്ട്രീയപ്രശ്‌നങ്ങളായിരുന്നു കലോല്‍സവ നാടകവേദിയില്‍. ജിഎസ്ടിയും മോദിയും ഭക്ഷണസ്വാതന്ത്ര്യവുമെല്ലാം വേദിയില്‍ വിദ്യാര്‍ത്ഥികള്‍ ചര്‍ച്ചയാക്കിയപ്പോള്‍ റീജ്യണല്‍ തിയറ്ററില്‍ കാലുകുത്താനാവാത്ത തിരക്കായിരുന്നു.

അവതരണ മികവുമാത്രമല്ല, തെരഞ്ഞെടുത്ത പ്രമേയങ്ങള്‍ക്കൊണ്ടുകൂടി നാടകവേദി കാഴ്ചക്കാരെ കീഴടക്കി. സന്തോഷ് എച്ചിക്കാനത്തിന്റെ ബിരിയാണിയും എം മുകുന്ദന്റെ അച്ഛനും ജിഎസ്ടിയുടെ അമിതഭാരവുമെല്ലാം വേദിയില്‍ക്കണ്ടു.

നാടകങ്ങളുടെ മികവില്‍ കാഴ്ചക്കാര്‍ക്കും രണ്ടഭിപ്രായില്ല. തൃശൂര്‍ റീജ്യണല്‍ തിയേറ്ററിലാണ് നാടകവേദി. കാഴ്ചക്കാര്‍ കൂടിയതോടെ പലരും അകത്തുകയറാനാവാതെ മടങ്ങി. വലിയതിരക്ക്. 17 സംഘങ്ങളാണ് ഹൈസ്‌കൂള്‍ വിഭാഗത്തില്‍ മത്സരിക്കാനെത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News