ആധാര്‍ വിവരങ്ങള്‍ 500 രൂപക്ക്; പുറത്തു വന്നത് മഞ്ഞുമലയുടെ ഒരു ഭാഗം മാത്രമാണെന്ന് മാധ്യമപ്രവര്‍ത്തക രചന; കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ പുറത്തുവിടും

ദില്ലി: ആധാര്‍ വിവരങ്ങള്‍ 500 രൂപക്ക് ലഭിക്കുമെന്ന വാര്‍ത്ത പുറത്തു കൊണ്ടുവന്ന മാധ്യമപ്രവര്‍ത്തക രചന ഖൈര കൂടുതല്‍ വെളിപ്പെടുത്തലുമായി രംഗത്ത്.

ഇപ്പോള്‍ പുറത്തു വന്നത് മഞ്ഞുമലയുടെ ഒരു ഭാഗം മാത്രമാണെന്നും കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ പുറത്തുവിടുമെന്നും രചന പറഞ്ഞു.

അന്വേഷണം ഏകദേശം പൂര്‍ത്തിയായിട്ടുണ്ട്. ആധാര്‍ കാര്‍ഡ് വിവരങ്ങള്‍ സൂക്ഷിക്കുന്ന യുഐഡിഎഐയുടെ നിയമസാധുതയാണ് അന്വേഷണത്തിലൂടെ പുറത്തായത്. വരുംദിവസങ്ങളില്‍ അന്വേഷണത്തില്‍ കണ്ടെത്തിയ കൂടുതല്‍ കാര്യങ്ങള്‍ പുറത്തുവിടുമെന്നും രചന വ്യക്തമാക്കി.

ആധാര്‍ വിവരങ്ങള്‍ സൂക്ഷിക്കുന്നതില്‍ കേന്ദ്രം ശക്തമായ നടപടി സ്വീകരിക്കുമെന്നാണ് തന്റെ പ്രതീക്ഷയെന്നും എന്‍ഡി ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ രചന പറഞ്ഞു.

റിപ്പോര്‍ട്ടിന് മാധ്യമലോകത്ത് നിന്ന് വന്‍പിന്തുണ ലഭിച്ചെന്നും ട്രിബ്യൂണ്‍ പത്രം ആവശ്യമായ നിയമസഹായങ്ങളെല്ലാം തനിക്ക് നല്‍കുന്നുണ്ടെന്നും രചന പറഞ്ഞു.

ആധാര്‍ വിവരങ്ങള്‍ ചോരുന്നുവെന്ന വാര്‍ത്ത കൊണ്ടുവന്ന ദ ട്രിബ്യൂണ്‍ പത്രത്തിനെതിരെയും റിപ്പോര്‍ട്ട് ചെയ്ത രചനക്കെതിരെയും കഴിഞ്ഞദിവസം പൊലീസ് കേസെടുത്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News