ബോണക്കാട് വിഷയം: നിയന്ത്രണവിധേയമായി വിശ്വാസികളെ കുരിശുമലയിലേക്ക് കടത്തിവിടുമെന്ന് മന്ത്രി കെ.രാജു; കുരിശ് കടത്തിവിടില്ലെന്നും മന്ത്രി

ബോണക്കാട് കുരിശുമല വിഷയം സമവായത്തിലേക്ക്. ആരാധനാ സ്വാതന്ത്ര്യം നിഷേധിക്കില്ലെന്നും നിയന്ത്രണ വിധേയമായി വിശ്വാസികളെ കുരിശുമലയിലേക്ക് കടത്തിവിടുമെന്നും വനം മന്ത്രി കെ.രാജു പറഞ്ഞു.

എന്നാല്‍ കുരിശ് കടത്തിവിടില്ലെന്നും മന്ത്രി, സഭാ നേതൃത്വത്തെ അറിയിച്ചു. വനംമന്ത്രിയുമായുള്ള ചര്‍ച്ചയെ തുടര്‍ന്ന് നെയ്യാറ്റിന്‍കര രൂപത നാളെ മുതല്‍ നടത്താനിരുന്ന പ്രത്യക്ഷസമരം മാറ്റിവച്ചു.

ബോണക്കാട് കുരിശുമലയില്‍ ഹൈക്കോടതി വിധി ലംഘിച്ച് വിശ്വാസികള്‍ കുരിശ് യാത്ര നടത്തിയതും തുടര്‍ന്ന് സംഘര്‍ഷമുണ്ടായ പശ്ചാത്തലത്തിലാണ് വനംമന്ത്രി കെ.രാജു സഭാ നേതൃത്വവുമായി ചര്‍ച്ച

നിലവിലെ ഹൈക്കോടതി വിധി സര്‍ക്കാരിനും വിശ്വാസികള്‍ക്കും ബാധകമാണെന്നും ചര്‍ച്ചയില്‍ മന്ത്രി സഭാ നേതൃത്വത്തെ അറിയിച്ചു. കോടതി നിര്‍ദേശം അനുസരിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

വനംമന്ത്രിയുമായി ലത്തീന്‍ അതിരൂപതാ ആര്‍ച്ച് ബിഷപ് ഡോ. സൂസപാക്യവും നെയ്യാറ്റിന്‍കര ബിഷപ്പ് ഡോ. വിന്‍സന്റ് സാമുവലും നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ പ്രത്യക്ഷ സമരത്തില്‍ നിന്നും പിന്‍മാറാന്‍ സഭാ നേതൃത്വം തീരുമാനിച്ചു. ഇതിന്റെ ഭാഗമായി സെക്രട്ടറിയേറ്റിന് മുന്നില്‍ ആരംഭിക്കാനിരുന്ന ഉപവാസ സമരവും മാറ്റിയതായി സൂസപാക്യം വ്യക്തമാക്കി.

ആരാധനാസ്വാതന്ത്ര്യത്തിനായി മുഖ്യമന്ത്രിയെ കാണുമെന്നും മുഖ്യമന്ത്രിയില്‍ നിന്ന് ഉറപ്പ് ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും സഭാ നേതൃത്വം യോഗ ശേഷം വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News