സിപിഐഎം കാസര്‍ഗോഡ് ജില്ലാ സമ്മേളനത്തിന് തുടക്കം

കാസര്‍ഗോഡ്: സിപിഐഎം കാസര്‍ഗോഡ് ജില്ലാസമ്മേളനത്തിന് തുടക്കമായി. സമ്മേളനം സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. എംവി ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.

പി രാഘവന്‍ രക്തസാക്ഷി പ്രമേയവും, ടി വി ഗോവിന്ദന്‍ അനുശോചന പ്രമേയവും അവതരിപ്പിച്ചു. സ്വാഗത സംഘം ചെയര്‍മാന്‍ സി എച്ച് കുഞ്ഞമ്പു സ്വാഗതം പറഞ്ഞു.

കാസര്‍കോട് ടൗണ്‍ ഹാളില്‍ വിവി ദക്ഷിണമൂര്‍ത്തി നഗറിലാണ് സമ്മേളനം നടക്കുന്നത്. 290 പ്രതിനിധികളാണ് പ്രതിനിധി സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. എ കെ നാരായണന്‍ പതാക ഉയര്‍ത്തി.

കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ഇപി ജയരാജന്‍, പി കെ. ശ്രീമതി, എ വിജയ രാഘവന്‍, മന്ത്രിമാരായ എ കെ. ബാലന്‍, കെ കെ ശൈലജ, പി കരുണാകരന്‍ എം പി, പി ജയരാജന്‍, എം വി ഗോവിന്ദന്‍ മാസ്റ്റര്‍ എന്നിവര്‍ സമ്മേളനത്തില്‍ സന്നിഹിതരായിരുന്നു.

ജനുവരി പത്ത് വരെയാണ് സമ്മേളനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News