കൊച്ചിയില്‍ വീപ്പയ്ക്കുള്ളില്‍ അസ്ഥികൂടം; 10 മാസത്തോളം പഴക്കമെന്ന് പൊലീസ്

കൊച്ചി കുമ്പളത്ത് ഒരാളെ കൊന്ന് വീപ്പയിലാക്കി കായലില്‍ തള്ളി. 10 മാസത്തോളം പഴക്കമുള്ള അസ്ഥികൂടമാണ് വീപ്പയില്‍ നിന്ന് കണ്ടെത്തിയത്. കൊല്ലപ്പെട്ടത് പുരുഷനോ സ്ത്രീയോ എന്ന് തിരിച്ചറിഞ്ഞിട്ടില്ല. പനങ്ങാട് പൊലീസ് അന്വേഷണം തുടങ്ങി.

കുമ്പളം ശാന്തിവനം ശ്മശാനത്തിന് സമീപത്തെ പറമ്പിനോട് ചേര്‍ന്നുള്ള കായല്‍ ഭാഗത്താണ് 10 മാസം മുന്‍പ് ഒരു വീപ്പ മണ്ണില്‍ പുതഞ്ഞ നിലയില്‍ കണ്ടത്. ചെളിയില്‍ ചവിട്ടി താഴ്ത്തിയ വീപ്പയില്‍ നിന്നു മാസങ്ങളോളം നെയ് ഉയരുന്നതായി മത്സ്യത്തൊഴിലാളികള്‍ പറഞ്ഞിരുന്നു.

ഏറെ ദുരൂഹമായി കാണപ്പെട്ട വീപ്പയില്‍ നിന്നു ദുര്‍ഗന്ധവും ഉയര്‍ന്നിരുന്നു. രണ്ട് മാസം മുന്‍പ് കായല്‍ കരയില്‍ മതില്‍ നിര്‍മ്മിക്കുന്നതിന്റെ ഭാഗമായി മണ്ണ് മാന്തി യന്ത്രം ഉപയോഗിച്ച് ചെളി നീക്കിയിരുന്നു. അപ്പോഴാണ് വീപ്പ കരയില്‍ എത്തിച്ചത്. ഉള്ളില്‍ ഇഷ്ടിക നിരത്തി സിമന്റ്് ഇട്ട് ഉറപ്പിച്ചതായി കണ്ടതോടെ പണിക്കാര്‍ വീപ്പ കായലോരത്ത് ഉപേക്ഷിച്ചു.

ഇതിനിടെയാണ് നെട്ടൂരില്‍ അജ്ഞാത മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍ കണ്ടത്. മൃതദേഹം ഉയര്‍ന്നു വരാതിരിക്കാനായി ചാക്കിലുണ്ടായിരുന്ന മതിലിന്റെ അവശിഷ്ടം പോലെ തോന്നിക്കുന്ന ഒന്നായിരുന്നു വീപ്പയിലും കണ്ടത്. ഇതെ തുടര്‍ന്ന് നാട്ടുകാര്‍ പോലീസില്‍ വിവിരം അറിയിക്കുകയായിരുന്നു.

പനങ്ങാട് പോലീസ് സ്ഥലത്തെത്തി വീപ്പ പൊളിച്ചപ്പോഴാണ് അസ്ഥികൂടം കണ്ടെത്തിയത്. കൊലപ്പെടുത്തിയശേഷം മൃതദേഹം വീപ്പക്കുള്ളിലാക്കി അടച്ചതായി പോലീസ് സ്ഥിരീകരിച്ചു.

10 മാസം പഴക്കമുള്ളതിനാല്‍ മരിച്ചത് പുരുഷനൊ സ്ത്രീയൊ എന്ന് തിരിച്ചറിഞ്ഞിട്ടില്ല. ശാസ്ത്രീയ പരിശോധന വിദഗ്ധര്‍ ഉള്‍പ്പടെ സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം തുടരുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News