സിഗററ്റ് വലി ഉപേക്ഷിക്കണമെന്ന് സിഗററ്റ് കമ്പനിയുടെ പരസ്യം; മാള്‍ബറോ അടക്കം ലോകോത്തര സിഗററ്റുകള്‍ ഇനിയില്ല

പുതുവര്‍ഷ പ്രതിജ്ഞയായി സിഗരറ്റ് ഉപേക്ഷിക്കാന്‍ ആഹ്വാനം ചെയ്ത് ബ്രിട്ടനിലെ പ്രധാന ദിനപത്രങ്ങളില്‍ പരസ്യം നല്‍കിയ പുകയില കമ്പനി ഭീമന്‍ ഫിലിപ് മോറിസ് ഇന്റര്‍നാഷണല്‍ വീണ്ടും സമൂഹത്തെ ഞെട്ടിച്ചു.

ലോകോത്തര ബ്രാന്‍ഡ് സിഗരറ്റുകളായ മാള്‍ബറോ, പാര്‍ലമെന്റ്, ബെന്‍സണ്‍ ആന്‍ഡ് ഹെഡ്ജസ് എന്നിവയുടെ ഉദ്പാദനം നിര്‍ത്തിയെന്ന് കമ്പനി ഔദ്യോഗികമായി പ്രഖ്യാപിച്ചു.

ഒരുകാലത്ത് വിദേശ മലയാളിയുടെ ആഡംബര ചിഹ്നങ്ങളില്‍ ഒന്നായിരുന്നു മാള്‍ബറോ സിഗരറ്റ് ഫിലിപ്പ് മോറിസ് ഇന്റര്‍നാഷണലിന്റ ഏറ്റവും ജനപ്രിയ ബ്രാന്‍ഡ് സിഗരറ്റാണ് മാള്‍ബറോ. അവധിക്ക് നാട്ടിലെത്തുന്ന വിദേശ മലയാളി സുഹൃത്തുക്കള്‍ക്ക് നല്‍കുന്ന വിലപിടിച്ച സമ്മാനമായിരുന്നു മാള്‍ബറോ.

ആരോഗ്യ സംരക്ഷണം കണക്കിലെടുത്ത് പുകവലിരഹിത ഭാവിക്കായുള്ള നിര്‍ണായക ചുവടുവെപ്പെന്നാണ് കമ്പനി ഇതിനെ വിശേഷിപ്പിച്ചിരിക്കുന്നത്.സിഗരറ്റില്‍ നിന്ന് പുകയില്ലാത്ത ഇസിഗരറ്റ് മേഖലയിലേക്കാണ് കമ്പനിയുടെ ചുവടുമാറ്റം. സ്മോക് ഫ്രീ ഫ്യൂച്ചര്‍ എന്ന പേരില്‍ വെബ്സൈറ്റും കമ്പനി സ്ഥാപിച്ചിട്ടുണ്ട്.

പുകവലി ഉപേക്ഷിക്കുന്നവര്‍ക്ക് മറ്റ് ഉത്പന്നങ്ങള്‍ പരിചയപ്പെടുത്തുകയും ഉപയോഗരീതി എങ്ങനെ തുടങ്ങിയ കാര്യങ്ങളും സൈറ്റില്‍ ലഭ്യമാണ്.

ലോകമെമ്പാടുമായി 180 രാജ്യങ്ങളില്‍ കമ്പനിയുടെ സിഗരറ്റ് വില്‍ക്കുന്നുണ്ട്. പാര്‍ലമെന്റ്, ബെന്‍സണ്‍ ആന്‍ഡ് ഹെഡ്ജസ്, ഇന്തോനേഷ്യയില്‍ പുറത്തിറക്കിയ ക്രീറ്റെക്, ലോങ്ബീച്ച്, മാള്‍ബറോയുടെ വിവിധ വകഭേദങ്ങള്‍, എല്‍ആന്‍ഡ് എം, എസ്.ടി ഡുപ്പോണ്ട്, തുടങ്ങിയ ബ്രാന്‍ഡുകള്‍ കമ്പനി പുറത്തിറക്കിയിരുന്നു.

കമ്പനിയുടെ പുതുവര്‍ഷ പ്രതിജ്ഞ ഇങ്ങനെ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News