സിപിഐഎം ഇടുക്കി ജില്ലാ സമ്മേളനത്തിന് തുടക്കം

കട്ടപ്പന: സിപിഐഎം ഇടുക്കി ജില്ലാസമ്മേളനത്തിന് തുടക്കം കുറിച്ചു. പ്രതിനിധിസമ്മേളനം സ.പിഎ രാജു നഗറില്‍(കട്ടപ്പന ടൗണ്‍ഹാള്‍) പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു.

സംസ്ഥാന കമ്മിറ്റി അംഗം കെ പി മേരിയുടെ താത്ക്കാലിക അധ്യക്ഷതയില്‍ നടന്ന സമ്മേളനത്തില്‍ പി എസ് രാജന്‍ രക്തസാക്ഷി പ്രമേയവും വി എന്‍ മോഹനന്‍ അനുശോചന പ്രമേയം അവതരിപ്പിച്ചു. വി ആര്‍ സജി സ്വാഗതം പറഞ്ഞു. ഉദ്ഘാടനത്തിനു ശേഷം കെ കെ ജയചന്ദ്രന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

പൊതുസമ്മേളന വേദിയായ സ. വി വി ദക്ഷിണാമൂര്‍ത്തി നഗറില്‍ (കട്ടപ്പന നഗരസഭാ സ്‌റ്റേഡിയത്തില്‍) സംഘാടകസമിതി ചെയര്‍മാന്‍ കെ എസ് മോഹനന്‍ പതാക ഉയര്‍ത്തി. 14 ഏരിയകളില്‍നിന്നുള്ള 310 പ്രതിനിധികളും 35 ജില്ലാ കമ്മിറ്റിയംഗങ്ങളുമടക്കം 345 പ്രതിനിധികള്‍ പങ്കെടുക്കുന്നുണ്ട്.

കേന്ദ്ര കമ്മിറ്റി അംഗമായ വൈക്കം വിശ്വന്‍, മന്ത്രിമാരായ തോമസ് ഐസക്ക്, എം എം മണി, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ ആനത്തലവട്ടം ആനന്ദന്‍, ബേബി ജോണ്‍, കെജെ തോമസ് എന്നിവര്‍ സമ്മേളനത്തില്‍ സന്നിഹിതരായിരുന്നു.

ബുധനാഴ്ച പകല്‍ മൂന്നിന് 50,000 പേര്‍ അണിനിരക്കുന്ന റാലിയും പൊതുസമ്മേളനവും നടക്കും. നാലിന് മുനിസിപ്പല്‍ സ്‌റ്റേഡിയത്തില്‍ പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. അഞ്ചിന് 10,000 റെഡ് വളണ്ടിയര്‍മാര്‍ അണിനിരക്കുന്ന ചുവപ്പുസേനാ മാര്‍ച്ചും ഉണ്ടാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News