പാതയോരത്തെ കളളു ഷാപ്പുകള്‍ മാറ്റി സ്ഥാപിക്കാമോയെന്ന് സംസ്ഥാന സര്‍ക്കാറിനോട് സുപ്രീം കോടതി

ദേശീയ സംസ്ഥാന പാതയോരത്തെ കള്ള് ഷാപ്പുകൾ മാറ്റി സ്ഥാപിക്കാനാകുമോയെന്ന് സുപ്രീം കോടതി കേരളത്തോട് ആരാഞ്ഞു.

രണ്ടാഴ്ചയ്ക്കകം ഈ കാര്യത്തിൽ തീരുമാനം അറിയിക്കണമെന്നും കോടതി നിർദേശിച്ചു.കള്ള് ഷാപ്പുകൾ മാറ്റുന്നതിനുള്ള പ്രായോഗിക തടസ്സം എന്താണെന്നും കോടതി ചോദിച്ചു.പാതയോരത്തെ മദ്യശാല നിരോധനത്തിൽ നിന്നും കള്ള് ഷാപ്പുകളെ ഒഴിവാക്കണമെന്ന് കേരളം സുപ്രീം കോടതിയോട് അഭ്യർത്ഥിച്ചിരുന്നു.

കള്ള് ഷാപ്പുകൾക്ക് ഇളവ് അനുവദിക്കണം എന്നാവശ്യപ്പെട്ട് കള്ള് ഷാപ്പ് ലൈസെൻസി അസോസിയേഷനും വൈക്കം താലൂക്ക് ചെത്ത് തൊഴിലാളി യൂണിയനുമാണ് സുപ്രീം കോടതിയെ സമീപിച്ചത്.
 

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here