കുമ്പളത്ത് കോണ്‍ഗ്രീറ്റ് ഉപയോഗിച്ച് അടച്ച വീപ്പയ്ക്കുള്ളില്‍നിന്ന് അസ്ഥികൂടം കണ്ടെത്തി; സ്ത്രീയുടേതെന്ന് സംശയം

കുമ്പളത്ത് വീപ്പയ്ക്കുള്ളില്‍നിന്ന് അസ്ഥികൂടം കണ്ടെത്തി. പ്രദേശത്തു നിന്നും ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വിപ്പക്കുള്ളില്‍ അടച്ചിട്ട നിലയില്‍ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കോണ്‍ഗ്രീറ്റ് ഉപയോഗിച്ച് അടച്ച നിലയില്‍ ആയിരുന്നു. വീപ്പക്കുള്ളില്‍ നിന്നും ഇഷ്ടികകളും കണ്ടെത്തിയിട്ടുണ്ട്.

കൊലപാതകത്തിനു ശേഷം മൃതദേഹം വീപ്പയിലാക്കി തള്ളിയതാണെന്ന് സംശയിക്കുന്നു. മാസങ്ങള്‍ക്ക് മുമ്പ് മത്സ്യത്തൊഴിലാളികളാണ് വീപ്പ കരയ്ക്കെത്തിച്ചത്.

എന്നാല്‍ ഇതിനുളളില്‍ നിന്നും ദുര്‍ഗന്ധവും ഉറുമ്പരിക്കുന്നതായി കണ്ടെത്തിയത്തിനെ തുടര്‍ന്ന് പൊലീസില്‍ അറിയിക്കുകയായിരുന്നു. സ്ത്രീയുടെ മൃതദേഹമെന്നാണ് പ്രാഥമിക സൂചന. ശരീരാവഷിഷ്ടങ്ങള്‍ ഫോറന്‍സിക് പരിശോധനക്ക് അയക്കുമെന്ന് പൊലീസ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News