വിവാദങ്ങള്‍ക്ക് ഒടുവില്‍ പത്മാവത് ജനുവരി 25ന്

സഞ്ജയ് ലീലാ ബെന്‍സാലി ചിത്രം പത്മാവത് തിയേറ്ററിലേക്ക്. ജനുവരി 25ന് ചിത്രം പ്രദര്‍ശനത്തിനെത്തിയ്ക്കുമെന്നാണ് പുതിയ വിവരം . ഹൈന്ദവ സംഘടകളുടെ എതിര്‍പ്പിനെ തുടര്‍ന്ന് ചിത്രത്തിന് പ്രദര്‍ശനാനുമതി നല്‍കിയിരുന്നില്ല. പ്രദര്‍ശനാനുമതി നല്‍കാതെ സെന്‍സര്‍ ബോര്‍ഡ് ചിത്രം തിരിച്ചയച്ചതോടെയാണ് റിലീസ് മാറ്റിവെച്ചത്. ഒടുവില്‍ പത്മാവതി എന്ന പേര് മാറ്റി പത്മാവത് എന്നാക്കിയതോടെ ചിത്രത്തിന്റെ റിലീസിന് അനുമതി ലഭിക്കുകയായിരുന്നു.

ഡല്‍ഹി സുല്‍ത്താനായിരുന്ന അലാവുദ്ധീന്‍ ഖില്‍ജിയും, റാണി പത്മിനിയും തമ്മിലുള്ള ബന്ധത്തെ തെറ്റായി വ്യാഖ്യാനിക്കുന്നു എന്ന് ആരോപിച്ചാണ് രജ്പുത് കര്‍ണി സേനയും മറ്റ് സംഘടനകളും സഞ്ജയ് ലീല ബന്‍സാലിയുടെ പത്മാവതിക്കെതിരെ കലാപക്കൊടി ഉയര്‍ത്തിയത്.

ജയ്പൂരിലെ പത്മാവതിയുടെ ഷൂട്ടിങ് ലൊക്കേഷനില്‍ അതിക്രമം അഴിച്ചുവിട്ടായിരുന്നു സിനിമയ്‌ക്കെതിരായ പ്രതിഷേധങ്ങളുടെ തുടക്കം. ഏറ്റവും ഒടുവില്‍ പത്മാവതിയായി എത്തുന്ന ദീപിക പദുക്കോണിന്റെ തലവെട്ടുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ചാണ് രജ്പുത് കര്‍ണി സേന ഭീഷണി മുഴക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News