ഓഖി: കാണാതായവരെ സംബന്ധിച്ച പരാതി ജനുവരി 15 ന് മുമ്പായി നല്‍കാന്‍ ദുരിതാശ്വാസ കമ്മീഷണര്‍ നിര്‍ദ്ദേശം

ഓഖി ചുഴലിക്കാറ്റില്‍ കാണാതായവരെപ്പറ്റിയുളള പരാതി ജനുവരി 15 ന് മുന്‍പായി നല്‍കണമെന്ന് സംസ്ഥാന ദുരിതാശ്വാസ കമ്മീഷണര്‍ അറിയിച്ചു. അടുത്തുളള പോലീസ് സ്റ്റേഷനിലാണ് പരാതി നല്‍കേണ്ടത്.

കാണാതായ വ്യക്തിയുടെ അടുത്ത ബന്ധുക്കള്‍ പൊലീസ് നിര്‍ദ്ദേശാനുസരണം തിരുവനന്തപുരം രാജീവ് ഗാന്ധി ബയോ ടെക്‌നോളജീസീല്‍ ഡി എന്‍എ ടെസ്റ്റിന് സഹകരിക്കണമെന്നും കമ്മീഷണര്‍ അഭ്യര്‍ത്ഥിച്ചു. ജനുവരി 22 നകം ഡിഎന്‍എ ഒത്തുനോക്കല്‍ പ്രകിയ പൂര്‍ത്തിയാകും. ജനുവരി 22 ശേഷം മൃതദേഹങ്ങള്‍ നിയമം അനുശാസിക്കുന്ന വിധത്തില്‍ മറവ് ചെയ്യും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here