66 -ാമത് ദേശീയ സീനിയര്‍ വോളീബോള്‍ ചാമ്പ്യന്‍ഷിപ്പ് ലോഗോ പുറത്തിറക്കി; മത്സരങ്ങള്‍ ഫെബ്രുവരി 21 മുതല്‍ 28 വരെ

കോഴിക്കോട്്: ഒന്നരപതിറ്റാണ്ടിന് ശേഷം കോഴിക്കോട്് ദേശീയ സീനിയര്‍ വോളീബോള്‍ ചാമ്പ്യന്‍ഷിപ്പിന് വേദിയാവുകയാണ്. ഫെബ്രുവരി 21 മുതല്‍ 28 വരെ സ്വപ്ന നഗരിയിലെ കാലിക്കറ്റ് ട്രേഡ് സെന്റര്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തിലും വി കെ കൃഷ്ണമേനോന്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തിലുമായാണ് മത്സരങ്ങള്‍. 21 മുതല്‍ പ്രാഥമിക റൗണ്ട് മത്സരങ്ങല്‍ ആരംഭിക്കും.

24 മുതല്‍ ക്വാര്‍ട്ടര്‍ മത്സരങ്ങള്‍ നടക്കും. 26,27 തിയതികളിലാണ് സെമി ഫൈനല്‍, 28 ന് വൈകീട്ട് ഫൈനല്‍ മത്സരങ്ങളും നടക്കും. പുരുഷ വനിതാ വിഭാഗങ്ങളിലായി 55 ടീമുകള്‍ ചാമ്പ്യന്‍ഷിപ്പിന് എത്തും.

കോഴിക്കോട് നടന്ന ചടങ്ങില്‍ ലോഗോ പ്രകാശനം ചെയ്തു. സ്വാഗതസംഘം ചെയര്‍മാന്‍ എം മെഹബൂബ് പത്ര പ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് കമാല്‍ വരദൂരിന് ലോഗോ കൈമാറി. ജാക്കിബ് ഹസ്സന്‍ ഡിസൈന്‍ ചെയ്ത ലോഗോയാണ് തെരഞ്ഞെടുത്തത്.

വി ഐ പി ടിക്കറ്റുകള്‍ക്ക് 10000 രൂപ യാണ് നിശ്ചയിച്ചിരിക്കുന്നത്, 2 പേര്‍ക്ക് വി ഐ പി ടിക്കറ്റില്‍ പ്രവേശനം ലഭിക്കും. സീസണ്‍ ടിക്കറ്റിന് 1000 രൂപയാണ്. 200 രൂപയാണ് ദിവസ ടിക്കറ്റിന്റെ നിരക്ക്. കോഴിക്കോട് ജില്ലാ സഹകരണ ബാങ്ക് ശാഖകള്‍ വഴി ടിക്കറ്റുകള്‍ ലഭ്യമാകും. സംഘാടക സമിതി ഓഫീസ് ഈ മാസം 15 ന് മന്ത്രി ടി പി രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും.

നിലവില്‍ കേരളം പുരുഷ വിഭാഗം ചാമ്പ്യന്‍മാരും വനിതാ വിഭാഗം രണ്ടാം സ്ഥാനക്കാരുമാണ്. ആതിഥേയരെന്ന നിലയില്‍ ആരാധകരുടെ പിന്തുണയോടെ കിരീടം നിലനിര്‍ത്താനുളള അവസരമാണ് കേരളത്തിനുളളത്.

കോഴിക്കോട്ട് അവസാനമായി മത്സരം നടന്ന 2001 ലും കേരളമായിരുന്നു ചാമ്പ്യന്‍മാര്‍. സംസ്ഥാന ഫെഡറേഷനിലെ പ്രശന്ങ്ങളാണ് ഹൈദരാബാദിന് ചാമ്പ്യന്‍ഷിപ്പ് നഷ്ടപ്പെടുത്തിയതെന്നാണ് സൂചന. തുടര്‍ന്ന മത്സരം ഏറ്റെടുക്കാന്‍ കേരള വോളീബോള്‍ അസോസിയേഷന്‍ മുന്നോട്ട് വരികയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News