“ഈനാം പേച്ചിക്ക് മരപ്പട്ടികൂട്ട്”; വിടി ബല്‍റാം എകെജിക്കെതിരെ നടത്തിയ വിവാദ പരാമര്‍ശത്തെ അനുകൂലിച്ച് കെ സുരേന്ദ്രന്‍

പാവങ്ങളുടെ പടത്തലവനും കേരളരാഷ്ട്രീയ ചരിത്രത്തിലെ ആരാധ്യനായ നേതാവുമായ എകെജിയെ അധിക്ഷേപിച്ച വിടി ബല്‍റാമിനെ പിന്തുണച്ച് കെ സുരേന്ദ്രന്‍. രാഷ്ട്രീയ സാംസ്‌കാരിക കേരളം ഒന്നടങ്കം ബല്‍റാമിന്റെ വിവാദ പരാമര്‍ശത്തിനെതിരെ പ്രതികരിക്കുന്ന അവസരത്തിലാണ് ബല്‍റാമിനെ അനുകൂലിച്ച് കെ സുരേന്ദ്രന്‍ രംഗത്തെത്തിയത്.

ബല്‍റാമിന്റെ പരാമര്‍ശം വിമര്‍ശനമായി കണക്കാക്കിയാല്‍ മതിയെന്ന ന്യായീകണവുമായാണ് സുരേന്ദ്രന്‍ രംഗത്തെത്തിയത്. വിടി ബല്‍റാമിനെ സംരക്ഷിക്കാന്‍ കോണ്‍ഗ്രസ്സിനെക്കാള്‍ ശുഷ്‌കാന്തിയാണ് കെ സുരേന്ദ്രന്.

എകെജിക്കെതിരെ നടത്തിയ വിവാദ പരാമര്‍ശത്തെ ‘വിമര്‍ശന’മെന്ന വാക്കുപയോഗിച്ച് വെള്ളപൂശാനുള്ള ശ്രമത്തിലാണ് സുരേന്ദ്രന്‍. കോണ്‍ഗ്രസ്സ് ഒന്നടങ്കം ബല്‍റാമിനെ തള്ളിപ്പറഞ്ഞിടത്താണ് ബിജെപി നേതാവ് സുരേന്ദ്രന്‍ ബല്‍റാം അനുകൂലവാദവുമായി രംഗത്തെത്തിയത്.

പ്രധാനമന്ത്രിയെ ‘കാളയുടെ മോനേ’ എന്നും അമിത് ഷായെ ‘അമിട്ട് ഷാജി’ എന്നും വിളിച്ച് അധിക്ഷേപിച്ചപ്പോള്‍ വിടി ബല്‍റാമിനെ തിരിച്ചടിച്ചുവെന്നു പറഞ്ഞുകൊണ്ടാണ് പോസ്റ്റ് തുടങ്ങുന്നത്. ബല്‍റാമിന്റെ വിമര്‍ശനം മഹാ അപരാധമാണെന്നുമൊക്കെ പറയുന്നതിനോട് ഒട്ടും യോജിപ്പില്ലെന്നും എ.കെ.ജി എന്താ പടച്ചോനായിരുന്നോയെന്നും സുരേന്ദന്‍ പോസ്റ്റില്‍ കുറിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News