കേപ്ടൗണില്‍ ‘അടി’പതറുന്നു

കേപ്ടൗണ്‍: കേപ്ടൗണ്‍ ടെസ്റ്റില്‍ ഇന്ത്യ തകര്‍ന്നടിയുന്നു. രണ്ടാമിന്നിംഗ്സില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ 208 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ നിലവില്‍ 33 ഓവറില്‍ 7വിക്കറ്റ് നഷ്ടത്തില്‍ 95 റണ്‍സ് എടുത്ത് പതറുകയാണ്.

മുരളി വിജയ് (13), ശിഖര്‍ ധവാന്‍(16) ചേതേശ്വര്‍ പൂജാര(4), വിരാട് കൊഹ്ലി(28) ,രോഹിത് ശര്‍മ്മ(10), വൃദ്ധിമാന്‍ സാഹ(8), ഹര്‍ദ്ദിക് പാണ്ഡ്യ(1), എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്. നിലവില്‍ അശ്വിന്‍ ഭുവനേശ്വര്‍ കുമാര്‍ എന്നിവരാണ് ക്രീസില്‍.
നേരത്തെ 65/2 എന്ന നിലയില്‍ ബാറ്റിംഗ് തുടങ്ങിയ ദക്ഷിണാഫ്രിക്ക 130 റണ്‍സില്‍ പുറത്താവുകയായിരുന്നു. ഇന്ത്യയ്ക്ക് വേണ്ടി ജസ്പ്രീത് ബുംറയും മുഹമ്മദ് ഷമിയും മൂന്ന് വീതം വിക്കറ്റുകളും ഭുവനേശ്വര്‍ കുമാറും ഹര്‍ദിക് പാണ്ഡ്യയും രണ്ടു വീതം വിക്കറ്റുകളും നേടി.

35 റണ്‍സ് നേടിയ എ.ബി.ഡിവില്ലിയേഴ്സാണ് ദക്ഷിണാഫ്രിക്കയുടെ ടോപ്പ് സ്‌കോറര്‍. എയ്ദന്‍ മാര്‍ക്രം (34), ഡീന്‍ എല്‍ഗാര്‍ (25) എന്നിവര്‍ രണ്ടാം ദിനം തന്നെ പുറത്തായിരുന്നു. ആറ് ബാറ്റ്സ്മാന്‍മാര്‍ രണ്ടക്കം കാണാതെ പുറത്തായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News