കൊല കേസ് പ്രതിയുടെ നേത്യത്വത്തില്‍ ഗുണ്ടാവിളയാട്ടം; സഹികെട്ട് നാട്ടുകാര്‍

ആലപ്പുഴ:ആലപ്പുഴ ഹൗസ്സ് ബോട്ട് മേഖലയില്‍ ഗുണ്ടാവിളയാട്ടം വ്യാപകമാകുന്നു.നിരവധി കൊല കേസുകളില്‍ പ്രതിയായ മനോജിന്റെ നേതൃത്വത്തിലാണ് ആക്രമണം നടക്കുന്നത് .

ഇത് ചോദ്യം ചെയ്യന്നവരെ തട്ടികൊണ്ട് പോയി ക്രൂരമായ് മര്‍ദ്ദിക്കുകയാണ് പതിവ്. പരാതി പോലീസിനു നല്‍കിയാല്‍ പരാതിക്കാരയും മര്‍ദ്ദിക്കും. കഴിഞ്ഞ ശനിയാഴ്ച ടൂറിസ്റ്റ് ഗൈഡായ വിഷ്ണുവിനെ തട്ടികൊണ്ട് പോയ് ക്രൂരമായ്മര്‍ദ്ധിച്ചു മര്‍ദ്ദന വിവരം പുറത്തു പറഞ്ഞാല്‍ മര്‍ദ്ധനം തുടരുമെന്നും ഭിഷണി മുഴക്കി.

ഇതോടെ വിഷ്ണു ആത്മഹത്യക്ക് ശ്രമിച്ചു ഗുരുതരമായ് പരുക്കേറ്റ വിഷ്ണു ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ തീവ്രപരിചരണ വിഭാഗത്തിലാണ് പ്രതികളെ ഉടന്‍ പിടികൂടുമെന്ന് ജില്ലാ പോലീസ് മേധാവി പറഞ്ഞു .കേരളത്തില്‍ നടക്കുന്ന കൊലപാതക കേസ്സുകളിലെ പ്രതികളെ മനോജ് ആലപ്പുഴ ഹൗസ്റ്റ് ബോട്ടില്‍ ഒളിവില്‍ കഴിയാന്‍ സഹായി കുന്നതായും പോലീസ് സംശയിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News