പന്തുകള്‍ തീയുണ്ടകളായി; ഇന്ത്യ വീണു

കേപ്ടൗണ്‍: പന്തുകള്‍ തീയുണ്ടകളായപ്പോള്‍ ഇന്ത്യ വീണു. കേപ്ടൗണ്‍ ടെസ്റ്റില്‍ ഇന്ത്യക്ക് പരാജയം. രണ്ടാമിന്നിംഗ്സില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ 208 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ 42 ഓവറില്‍ 130 റണ്‍സിന് എല്ലാവരും പുറത്തായി.
മുരളി വിജയ് (13), ശിഖര്‍ ധവാന്‍(16) ചേതേശ്വര്‍ പൂജാര(4) ,രോഹിത് ശര്‍മ്മ(10), വൃദ്ധിമാന്‍ സാഹ(8), ഹര്‍ദ്ദിക് പാണ്ഡ്യ(1).ബുംമ്ര (0) മുഹമ്മദ്ഷാമി (4).കോലി (28), അശ്വിന്‍ (27) ആരു തന്നെയും ഇന്ത്യന്‍ നിരയില്‍ മികച്ച പ്രകടനം പുറത്തെടുത്തില്ല.

ഫിലാന്‍ഡറുടെയും മോര്‍ക്കലിന്റെയും റബാദയുടെയും ബൗളിങ്ങിന് മുന്നില്‍ ഇന്ത്യന്‍ ബാറ്റ്സ്മാന്‍മാര്‍ നില തെറ്റി വീണു. ആറു വിക്കറ്റ് വീഴ്ത്തിയ ഫിലാന്‍ഡറായിറാണ് ഇന്ത്യയെ വീഴ്ത്തിയത്.

നേരത്തെ 65/2 എന്ന നിലയില്‍ ബാറ്റിംഗ് തുടങ്ങിയ ദക്ഷിണാഫ്രിക്ക 130 റണ്‍സില്‍ പുറത്താവുകയായിരുന്നു. 35 റണ്‍സ് നേടിയ എ.ബി.ഡിവില്ലിയേഴ്സാണ് ദക്ഷിണാഫ്രിക്കയുടെ ടോപ്പ് സ്‌കോറര്‍. എയ്ദന്‍ മാര്‍ക്രം (34), ഡീന്‍ എല്‍ഗാര്‍ (25) എന്നിവര്‍ രണ്ടാം ദിനം തന്നെ പുറത്തായിരുന്നു. ആറ് ബാറ്റ്സ്മാന്‍മാര്‍ രണ്ടക്കം കാണാതെ പുറത്തായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News