സഭയുടെ ഭൂമിയിടപാട്:സിനഡ് അജണ്ടയില്‍ ഉള്‍പ്പെടുത്തിയില്ല

സിറോ മലബാര്‍ സഭയിലെ വിവാദഭൂമിയിടപാട് സിനഡ് അജണ്ടയില്‍ ഉള്‍പ്പെടുത്തിയില്ല. വിഷയം സിറോ അവറില്‍ വ്യാഴാഴ്ച വിഷയം പരിഗണിക്കും. ഭൂമിയിടപാടില്‍ സഭയ്ക്കുണ്ടായ നാണക്കേടില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഖേദം പ്രകടിപ്പിച്ചു. നടപടിക്രമത്തില്‍ സാങ്കേതിക പിഴവാണ് സംഭവിച്ചതെന്ന് വിശദീകരണം.

സീറൊ മലബാര്‍ സഭ സിനഡ് സമ്മേളനം തുടരുന്നു. കാക്കനാട്ടെ സഭാ ആസ്ഥാനത്ത് 6 ദിവസങ്ങളിലായി നടക്കുന്ന സിനഡില്‍ 59 മെത്രാന്മാര്‍ പങ്കെടുക്കുന്നുണ്ട്. കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി തിരി തെളിയിച്ച് ഔദ്യോഗിക ഉദ്ഘാടനവും നിര്‍വ്വഹിച്ചു. എറണാകുളം- അങ്കമാലി അതിരൂപതയിലെ ഭൂമിയിടപാട് വിവാദമായ സാഹചര്യത്തില്‍ സിനഡ് ജനശ്രദ്ധ നേടുന്നു.

വിവാദ വിഷയം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് വൈദിക സമിതി ബിഷപ്പുമാര്‍ക്ക് നേരത്തെകത്തയച്ചിരുന്നു. സിനഡില്‍ തീരുമാനമുണ്ടായില്ലെങ്കില്‍ ശക്തമായ പ്രതിഷേധ പരിപാടികളുമായി വൈദികരും അല്‍മായരും മുന്നോട്ടുപോകുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സിനഡ് 13ന് സമാപിക്കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News