ഉദയകുമാര്‍ ഉരുട്ടിക്കൊലക്കേസ്: പൊലീസുകാരനായ സാക്ഷി കൂറുമാറി

ഉദയകുമാര്‍ ഉരുട്ടിക്കൊലക്കേസില്‍ പൊലീസുകാരനായ സാക്ഷി കൂറുമാറി. സംഭവദിവസം ഫോര്‍ട്ട് സ്റ്റേഷനില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഹെഡ്‌കോണ്‍സ്റ്റബിള്‍ പുഷ്പരാജ് ആണ് കൂറുമാറിയത്.

സംഭവദിവസം ഉദയകുമാറിനെ ഒന്നും രണ്ടും പ്രതികള്‍ ചോദ്യം ചെയ്യുന്നത് കണ്ടു എന്നായിരുന്നു അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയ മൊഴി. എന്നാല്‍ ഇതിനു വിപരീതമായി താന്‍ അങ്ങനെയൊന്നും പറഞ്ഞിട്ടില്ലെന്നാണ് തിരുവനന്തപുരം പ്രത്യേക സിബിഐ കോടതിയില്‍ മൊഴി നല്‍കിയത്. പ്രതികളെ കൃത്യമായി ഓര്‍മയില്ലെന്നും മൊഴി നല്‍കി. വിസ്താരം ചൊവ്വാഴ്ച തുടരും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News