കേരളീയര്‍ക്കൊരു പൊതുവേദി; ചരിത്രമാകാനൊരുങ്ങി ലോക കേരള സഭ; ആദ്യ യോഗം ജനുവരി 12, 13 തിയതികളില്‍

ചരിത്രമാകാനൊരുങ്ങി ലോക കേരള സഭ. കേരളത്തിനകത്തും വിദേശത്തും ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിലും വസിക്കുന്ന ഇന്ത്യന്‍ പൗരന്‍മാരായ കേരളീയരുടെ പൊതുവേദിയാണ് ലോക കേരളസഭ. ജനുവരി 12, 13 തിയതികളില്‍ തിരുവനന്തപുരത്ത് ആദ്യ യോഗം ചേര്‍ന്നുകൊണ്ട് സഭയുടെ പ്രവര്‍ത്തനം ആരംഭിക്കും. മുഖ്യമന്ത്രിയാണ് സഭയുടെ നേതാവ്.

പ്രവാസികളുടെ കൂട്ടായ്മ പ്രോത്സാഹിപ്പിക്കുക, അവരുടെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുക, കേരളത്തിന്റെ സാമൂഹിക സാമ്പത്തിക സാങ്കേതികപുരോഗതിക്ക് പ്രവാസികളുടെ അറിവും വൈദഗ്ധ്യവും പ്രയോജനപ്പെടുത്തുക എന്നിവയാണ് ലോക കേരള സഭയുടെ ലക്ഷ്യങ്ങള്‍. കേരളീയരുടെ പൊതുസംസ്‌കാരത്തെ സംബന്ധിക്കുന്ന തീരുമാനങ്ങളെടുക്കുന്നതില്‍ സംസ്ഥാനത്തിന് അകത്തുള്ളവര്‍ക്ക് എന്നതുപോലെ പുറത്തുള്ള കേരളീയര്‍ക്കും അര്‍ത്ഥവത്തായ പങ്കാളിത്തം ഉറപ്പാക്കുകയാണ് ലോക കേരള സഭയിലൂടെ സര്‍ക്കാരെന്ന് മന്ത്രി കടകംപ്പള്ളി സുരേന്ദ്രന്‍ പറഞ്ഞു.

കേരളത്തിനകത്തും വിദേശത്തും ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിലും വസിക്കുന്ന ഇന്ത്യന്‍ പൗരന്‍മാരായ കേരളീയരുടെ പൊതുവേദിയാണ് ലോക കേരള സഭ. സഭയില്‍ 351 അംഗങ്ങളാണുണ്ടാവുക.

കേരളത്തില്‍ നിന്നുള്ള എംപിമാരും എംഎല്‍എമാരും മറ്റിടങ്ങളിലെ മലയാളി ജനപ്രതിനിധികളും സഭയിലുണ്ടാകും. വിദേശത്തും ഇതര സംസ്ഥാനങ്ങളിലുമുള്ള 177 മലയാളികളെ സഭയില്‍ അംഗങ്ങളാക്കും. വിവിധ മേഖലകളിലെ വിദഗ്ധര്‍, പ്രതിഭകള്‍ തുടങ്ങിയവരും അംഗങ്ങളില്‍ ഉള്‍പ്പെടും.

ജനുവരി 12, 13 തിയതികളില്‍ തിരുവനന്തപുരത്ത് നിയമസഭാ മന്ദിരത്തില്‍ ആദ്യ യോഗം ചേര്‍ന്നുകൊണ്ടാണ് സഭയുടെ പ്രവര്‍ത്തനം ആരംഭിക്കുക. യോഗം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ലോക കേരള സഭ സ്ഥിരം സഭയായിരിക്കും. രണ്ടു വര്‍ഷത്തിലൊരിക്കല്‍ യോഗം ചേരും. സഭയുടെ നേതാവ് മുഖ്യമന്ത്രിയായിരിക്കും.

സ്പീക്കറുടെ നേതൃത്വത്തിലുള്ള പ്രസീഡിയമായിരിക്കും സഭ നിയന്ത്രിക്കുക. ചരിത്രമാകാനൊരുങ്ങി ലോക കേരള സഭയുടെ ഒരുക്കങ്ങളും തലസ്ഥാനത്ത് പൂര്‍ത്തിയായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel