കേരള ബാങ്ക് രൂപീകരണത്തില്‍ അനിശ്ചിതത്വമില്ല: കടകംപള്ളി

കേരള ബാങ്ക് രൂപീകരണത്തിനുളള നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കി. ഇതില്‍ യാതൊരു അനിശ്ചിതാവസ്ഥയുമില്ല. മറ്റ് കൊമേഴ്‌സ്യല്‍ ബാങ്കുകളുമായി മത്സരിക്കാന്‍ മികച്ച പ്രൊഫഷണലിസം സഹകരണ മേഖലയ്ക്ക് അനിവാര്യമാണെന്ന് മന്ത്രി പറഞ്ഞു.

കേരള ബാങ്ക് രൂപീകരണത്തിന് മുന്നോടിയായി സംസ്ഥാന ജില്ലാ സഹകരണ ബാങ്കുകളിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനപരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു സഹകരണ മന്ത്രി. കേരള ബാങ്ക് രൂപീകരണം മാത്രമല്ല സഹകരണ മേഖലയുടെ സമ്പൂര്‍ണ കമ്പ്യൂട്ടര്‍വല്‍ക്കരണം, ഏകീകൃത സോഫ്റ്റ് വെയര്‍, മാനവശേഷി വികസനം എന്നിവയെല്ലാം ഇടതുപക്ഷ സര്‍ക്കാരിന്റെ പ്രഖ്യാപിത നയമാണെന്നും കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

കേരള ബാങ്ക് ടാസ്‌ക് ഫോഴ്‌സ് ചെയര്‍മാന്‍ വി.ആര്‍.രവീന്ദ്രനാഥ് അധ്യക്ഷത വഹിച്ച ഉദ്ഘാടന ചടങ്ങില്‍ ടാസ്‌ക് ഫോഴ്‌സ് മെമ്പര്‍ അഡ്വ. പ്രഭാകര മാരാര്‍, സഹകരണവകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി പി.വേണുഗോപാല്‍ ഐ.എ.എസ്, നബാര്‍ഡ് ചീഫ് ജനറല്‍ മാനേജര്‍ ആര്‍.സുന്ദര്‍, കേരള സംസ്ഥാന സഹകരണ ബാങ്ക് മാനേജിംഗ് ഡയറക്ടര്‍ ഇ.ദേവദാസന്‍ എന്നിവര്‍ പ്രസംഗിച്ചു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here