അതേ നിങ്ങള്‍ കേട്ടത് ശരിയാണ്; ഒടുവില്‍ സത്യം തുറന്നു പറഞ്ഞ് നിവിന്‍ പോളി

ഒടുവില്‍ ആ സത്യം നിവിന്‍ പോളി തുറന്നു പറഞ്ഞു. ആരാധകര്‍ കാത്തിരുന്ന പോലെ കായംകുളം കൊച്ചുണ്ണിയില്‍ മോഹന്‍ലാല്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നതായി നിവിന്‍ പോളി. നിവിന്‍ പോളി ഫെയിസ്ബുക്കിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ലാലേട്ടന് മാത്രം ചെയ്യാന്‍ കഴിയുന്ന കഥാപാത്രത്തെ അവതരിപ്പിക്കാനാണ് അദ്ദേഹം എത്തുന്നതെന്ന് നിവിന്‍ പറഞ്ഞു.

എന്നാല്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല. ബോബി-സഞ്ജയ് എന്നിവരുടെ തിരക്കഥയില്‍ റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കായംകുളം കൊച്ചുണ്ണി.

ചിത്രത്തില്‍ നിവിനൊപ്പം പ്രിയ ആനന്ദാണ് നായികയായെത്തുന്നത്. അദ്ദേഹത്തോടൊപ്പം ജോലി ചെയ്യാന്‍ സാധിക്കുന്നതിന്റെ ആഹ്ളാദത്തിലാണ് ചിത്രത്തിന്റെ മുഴുവന്‍ അണിയറ പ്രവര്‍ത്തകരും. സ്വപ്നസാക്ഷാത്കാരം. ലാലേട്ടന്‍ എത്തുന്നതിന്റെ ത്രില്ലിലാണ് അഭി നേതാക്കളുംഅണിയറപ്രവര്‍ത്തകരും നിവിന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News