കര്‍ണനില്‍ നിന്നും പൃഥ്വിരാജിനെ ഒഴിവാക്കി; പകരം ഈ നടന്‍; കാരണം വ്യക്തമാക്കി ആര്‍.എസ് വിമല്‍

കര്‍ണനില്‍ നിന്നും പൃഥ്വിരാജിനെ ഒഴിവാക്കാന്‍ കാരണം വ്യക്തമാക്കി ആര്‍.എസ് വിമല്‍. കര്‍ണനില്‍ നിന്ന് പൃഥ്വിരാജിനെ മാറ്റി വിക്രമിനെ നായകനാക്കാന്‍ കാരണം വിക്രം തന്നെയാണ് എന്നാണ് വിമല്‍ പറയുന്നത്.

പൃഥ്വി തിരക്കിലാണെന്നും ഡേറ്റ് കിട്ടാന്‍ ബുദ്ധിമുട്ടുണ്ടെന്നും ഇതാണ് പ്രധാന കാരണമെന്നുമാണ് വിമല്‍ പറയുന്നത്. 3 വര്‍ഷത്തേക്ക് പൃഥ്വിയുടെ കയ്യില്‍ ഡേറ്റില്ലെന്നാണ് റിപ്പോര്‍ട്ട്.

എന്നാല്‍ മലയാളത്തില്‍ പൃഥ്വിയെ നായകനാക്കി പ്ലാന്‍ ചെയ്ത ചിത്രം അല്ല ഇതെന്നും ഇത് വേറെ പ്രൊജക്ട് ആണെന്നും രാജ്യാന്തരതലത്തില്‍ ചെയ്യേണ്ട ചിത്രമാണെന്നും ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വിമല്‍ കൂട്ടി ചേര്‍ക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News