തിയേറ്ററില്‍ ദേശിയ ഗാനം; നിലപാട് മാറ്റി കേന്ദ്ര സര്‍ക്കാര്‍

തിയേറ്ററില്‍ സിനിമ പ്രദര്‍ശിപ്പിക്കുന്നതിന് മുമ്പ് ദേശിയ ഗാനം നിര്‍ബന്ധമാക്കിയ നിലപാട് മാറ്റി കേന്ദ്ര സര്‍ക്കാര്‍. സുപ്രീം കോടതിയില്‍് നല്‍കിയ സത്യവാങ് മൂലത്തിലാണ് നിലപാട് മാറ്റിയത്.ഹര്‍ജി ഇന്ന് വീണ്ടും പരിഗണിക്കും.

2016 നവംബര്‍ 30നാണ് രാജ്യവ്യാപകമായി തിയേറ്ററുകളില്‍ സിനിമയ്ക്ക് മുന്‍പ് ദേശീയഗാനം ആലപിക്കണം എന്നും ”എഴുന്നേറ്റു നിന്ന് ബഹുമാനിക്കണം” എന്നും സുപ്രീംകോടതി വിധി വരുന്നത്.

ഇതിനെതിരെ കൊടുങ്ങല്ലൂര്‍ ഫിലിം സൊസൈറ്റി നല്‍കിയ ഹര്‍ജി ഇന്ന് സുപ്രീം കോടത് പരിഗണിക്കും. കഴിഞ്ഞ ഡിസംബര്‍ 12ന് ദേശീയ ഗാനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പഠിക്കാനായി 12 അംഗ സമിതിയെ രൂപീകരിച്ചതായും സര്‍ക്കാര്‍ അറിയിച്ചു. സമിതി സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കി നിയമത്തില്‍ മാറ്റം വരുത്താമെന്നാണ് കേന്ദ്ര നിലപാട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News