വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് ലോറി പാഞ്ഞുകയറി; രണ്ട് മരണം

നിലമ്പൂര്‍ വഴിക്കടവില്‍ നിയന്ത്രണം വിട്ട ലോറി സ്‌കൂള്‍ കുട്ടിക്കള്‍ക്കിടയിലേക്ക് ഇടിച്ചു കയറി 2 പേര്‍ മരിച്ചു. മണിമൂളി സികെഎച്ച്എസ്എസിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനി ഫിദ, മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥി മുഹമ്മദ് ഷമില്‍ എന്നിവരാണ് മരിച്ചത്.

പരിക്കേറ്റ 10 പേരില്‍ 4 പേരുടെ നില ഗുരുതരമാണ്. ലോറി ഡ്രൈവര്‍ക്കുണ്ടായ പക്ഷാഘാതമാണ് അപകടത്തിന് കാരണമായതെന്നാണ് സൂചന.

രാവിലെ ഒന്‍പത് മണിയോടെയാണ് നിലമ്പൂര്‍ വഴിക്കടവിന് സമീപം മണിമൂളിയില്‍ നിയന്ത്രണം വിട്ട ലോറി അപകടം വിതച്ചത്. അമിത വേഗതയില്‍ എത്തിയ ലോറി സ്‌കൂട്ടര്‍ യാത്രക്കാരനെ ഇടിച്ച് തെറിപ്പിച്ച ശേഷം ബസ്സ്, ഓട്ടോ എന്നിവയേയും ഇടിച്ചിട്ടു.

ഇതിന് ശേഷമാണ്കുട്ടികള്‍ക്കിടയിലേക്ക് ഇരച്ച് കയറിയത്. രണ്ട് വിദ്യാര്‍ത്ഥികള്‍ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. മണിമൂളി ക്രൈസ്റ്റ് കിംഗ് എച്ച് എസ് എസ് ലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനി് ഫിദ, മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥി മുഹമ്മദ് ഷമില്‍ എന്നിവരാണ് മരിച്ചത്.

സ്‌കൂള്‍ കുട്ടികളും ബൈക്ക് യാത്രക്കാരനുമടക്കം പരിക്കേറ്റ 10 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്.

കര്‍ണ്ണാടകയില്‍ നിന്ന് കൊപ്രയുമായി വന്ന ലോറിയാണ് അപകടം വരുത്തിയത്. ലോറിയുടെ അമിത വേഗതയാണ് അപകട കാരണമെന്ന് നാട്ടുകാര്‍ പറഞ്ഞു.

സംഭവം അറിഞ്ഞ് ഓടിക്കൂടിയ നാട്ടുകാരാണ് കുട്ടികളെ ആശുപത്രിയിലെത്തിച്ചത്. പി വി അന്‍വര്‍ എം എല്‍ എ സംഭവ സ്ഥലവും ആശുപത്രിയും സന്ദര്‍ശിച്ചു.

ലോറി ഡ്രൈവര്‍ മലപ്പുറം സ്വദേശി മുസ്തഫയുടെ പേരില്‍ എടക്കര പോലീസ് കേസെടുത്തിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News