കനകമല ഐഎസ് കേസിലെ പ്രതികള്‍ക്ക് ഷെഫിന്‍ ജഹാനുമായി ബന്ധമെന്ന് എന്‍ ഐ എ

ഷെഫിൻ ജഹാന് തീവ്രവാദ ബന്ധമുണ്ടെന്ന് വരുത്തി തീർക്കാൻ കണ്ണൂർ കനകമല കേസിലെ പ്രതികളുടെ മൊഴിയുമായി എൻ ഐ എ . ഷെഫിനുമായി തങ്ങൾക്ക് ബന്ധമുണ്ടെന്ന് കനകമല കേസിൽ വിയ്യൂർ ജയിലിൽ കഴിയുന്ന ഒന്നാം പ്രതി ടി മൻസീത്, ഷഫ്വാൻ എന്നിവർ എൻഐഎയ്ക്ക് മൊഴി നൽകി.

പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ എന്ന നിലയിലാണ് ഷെഫിനെ പരിചയപ്പെട്ടതെന്നും ഇവർ മൊഴി നൽകിയതായി എൻ ഐ എ . ഹാദിയ കേസ് സുപ്രീം കോടതി പരിഗണിച്ചപ്പോൾ ഷെഫിന് തീവ്രവാദ ബന്ധമുണ്ടെന്നായിരുന്നു എൻഐഎ വാദിച്ചത്. നേരത്തേ രണ്ട് തവണയും ഷെഫിനെ എൻഐഎ ചോദ്യം ചെയ്തെങ്കിലും ഇത് തെളിയിക്കാൻ സാധിച്ചില്ല.

പിന്നീടാണ് കനകമല കേസുമായി ഷെഫിനെ ബന്ധപ്പെടുത്തിയത്. തുടർന്ന് കോടതിയുടെ അനുമതിയോടെ ഇന്നലെ ജയിലിലെത്തി ചോദ്യം ചെയ്യുകയായിരുന്നു. പുതിയ മൊഴിയുടെ അടിസ്ഥാനത്തിൽ ഷെഫിനെ എൻഐഎ വീണ്ടും ചോദ്യം ചെയ്യും .ജനുവരി മൂന്നാം വാരമാണ് ഹാദിയ കേസ് വീണ്ടും പരിഗണിക്കുന്നത്. കനകമല കേസിലെ പ്രതികളുടെ മൊഴി ഷെഫിനെതിരായ ആയുധമാക്കാനാണ് എൻ ഐ എ യുടെ നീക്കം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News