‘ബാലപീഡനം പരാമര്‍ശം നാക്കുപിഴ; ബല്‍റാം മാപ്പു പറയേണ്ടതില്ല”; എകെജിക്കെതിരെയും രാജ്‌മോഹന്‍ ഉണ്ണിത്താന്റെ വാചക കസര്‍ത്ത്

എകെജിയെ അധിക്ഷേപിച്ച വിടി ബല്‍റാമിന് പിന്തുണയുമായി രാജ്‌മോഹന്‍ ഉണ്ണിത്താന്‍. ബാലപീഡനം എന്ന പരാമര്‍ശം നാക്കു പിഴ ആയി കണക്കാക്കാമെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍. ഇല്ലാത്തതൊന്നും ബല്‍റാം പറഞ്ഞിട്ടില്ലെന്നും ബല്‍റാം മാപ്പു പറയേണ്ടതില്ലെന്നും ഉണ്ണിത്താന്‍ പറഞ്ഞു.

ബല്‍റാമിന്റെ പരാമര്‍ശത്തിനെതിരെ കോണ്‍ഗ്രസ്സിനുള്ളില്‍ നിന്നും പോലും പ്രതിഷേധമുയരുന്ന സാഹചര്യത്തിലാണ് ഉണ്ണിത്താന്റെ പരാമര്‍ശം.

വിഷയത്തില്‍ ബല്‍റാം മാപ്പുപറണമെന്നാണ് ജന വികാരം.കൊടിയുടെ നിറം നോക്കാതെ എല്ലാവരും ബഹുമാനിക്കുന്ന നേതാവിനെ കുറിച്ച് ഇത്തരത്തിലൊരു പരാമര്‍ശം നടത്തിയതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel