ഓള്‍ഡ് മോങ്കിന്‍റെ സ്ഥാപകന്‍ ഇനി ഓര്‍മ്മ; മദ്യപരുടെ പ്രിയപ്പെട്ട റം നിത്യസ്മാരകം

ലോകത്തെ ഏറ്റവും ജനപ്രിയ റം ബ്രാന്‍റായ ഓള്‍്ഡ് മോങ്കിന്‍റെ സ്ഥാപകന്‍ പത്മശ്രീ ഡോ. കപില്‍ മോഹന്‍ അന്തരിച്ചു. എണ്‍പത്തിയെട്ടു വയസ്സായിരുന്നു. ഗാസിയാബാദിലെ വീട്ടില്‍ വെച്ചായിരുന്നു ഈ റിട്ടയര്‍ഡ് ബ്രിഗേഡറുടെ അന്ത്യം.

1954 ഡിസംബര്‍ 19നാണ് കപില്‍ മോഹന്‍ ഓള്‍ഡ് മങ്ക് നിര്‍മിക്കുന്നത്. കുറഞ്ഞ വിലയില്‍ മികച്ച രീതിയില്‍ ലഭ്യമായ മദ്യമായതിനാല്‍ ചുരങ്ങിയ കാലം കൊണ്ട് തന്നെ ഈ ബ്രാന്‍ഡ് ശ്രദ്ധിക്കപ്പെടുകയായിരുന്നു. ഇപ്പോള്‍ 400 കോടി വിറ്റു വരവുള്ള മോഹന്‍ മീക്കിംഗ് ലിമിറ്റഡ് കമ്പനിയുടെ ചെയര്‍മാനും എംഡിയുമാണ് കപില്‍ മോഹന്‍.

1976ല്‍ ജാലിയന്‍ വാലാബാഗ് കൂട്ടക്കൊലയ്ക്ക് ഉത്തരവാദിയായ ജനറല്‍ ഡയറിന്റെ പിതാവ് എഡ്വേര്‍ഡ് ഡയര്‍ സ്ഥാപിച്ച മദ്യക്കമ്പനിയായ ഡയര്‍ മീക്കിന്‍ ബ്രീവറീസ് പിന്നീട് കപില്‍ മോഹന്‍റെ പിതാവ് ഏറ്റെടുക്കുകയായിരുന്നു. 1855ല്‍ സ്ഥാപിച്ച ഡയറിന്‍റെ മദ്യക്കമ്പനി ഏഷ്യയിലെ തന്നെ ആദ്യത്തെ മദ്യ സ്ഥാപനമായിരുന്നു.

1949ല്‍ കപില്‍ മോഹന്‍റെ പിതാവ് എന്‍എന്‍ മോഹന്‍ ഹിമാചല്‍ പ്രദേശിലെ ഒരു മലയോരമേഖലയില്‍ വെച്ച് പ്രകൃതി ദത്തമായ മാര്‍ഗ്ഗങ്ങളിലൂടെയാണ് ഓള്‍ഡ് മോങ്ക് വികസിപ്പിച്ചെടുത്തത്. ശുദ്ധമായ മാര്‍ഗ്ഗങ്ങളിലൂടെ കിണര്‍വെള്ളം ഉപയോഗിച്ചാണ് ഓള്‍ഡ് മോങ്ക് ഇപ്പോ‍ഴും പുറത്തിറങ്ങുന്നതെന്ന് ബിസ്സിനസ് സ്റ്റാന്‍ഡേര്‍ഡ് മാഗസിന്‍ പറയുന്നു.

കരസേനയില്‍ ബിഗേഡിയര്‍ ആയിരുന്ന കപില്‍ മോഹനെ രാജ്യം 2010 ല്‍ പത്മശ്രീ നല്‍കി ആദരിച്ചിരുന്നു. മദ്യത്തിന്‍റെ വ്യാപാരത്തില്‍ ഉന്നതമായോരു പാരമ്പര്യവും മൂല്യങ്ങളും അദ്ദേഹം മുറുകേപ്പിടിച്ചിരുന്നു. പട്ടാളക്കാരനായിട്ടും കപില്‍ മോഹന്‍ ഒരു മദ്യപനായിരുന്നിരുന്നില്ല.

കേരളത്തില്‍ ഇന്ന് ഓള്‍ഡ് മോങ്ക് ലഭ്യമല്ലെങ്കിലും ഗോവയിലും ബംഗ്ളൂരിലുമൊക്കെ ലഭ്യമാണ്. ഒരു കുപ്പി ഓള്‍ഡ് മോങ്ക് റമ്മിന് ഗോവയില്‍ 180 രൂപയാണ് വില.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News