‘ബീഫ് കഴിക്കണമെന്ന് തോന്നിയാല്‍ ഞാന്‍ കഴിക്കും’; യോഗിയ്ക്ക് മറുപടിയുമായി സിദ്ധരാമയ്യ

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ജനങ്ങളുടെ ഭക്ഷണശീലത്തില്‍ അനാവശ്യമായി ഇടപെടുന്നതിനെ ചോദ്യം ചെയ്ത് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ.

തനിക്ക് ബീഫ് കഴിക്കണമെന്ന് തോന്നിയാല്‍ താന്‍ കഴിക്കുമെന്ന് സിദ്ധരാമയ്യ വ്യക്തമാക്കി.

‘ഹിന്ദു വിശ്വാസികളില്‍ നിരവധി പേര്‍ ബീഫ് കഴിക്കാറുണ്ട്. എനിക്കിഷ്ടമില്ലാത്തതുകൊണ്ട് ഞാന്‍ കഴിക്കാറില്ല. വേണമെന്ന് തോന്നിയാല്‍ കഴിക്കും. ഞാന്‍ പശുവിനെ നോക്കാറുണ്ട്. തൊഴുത്ത് വൃത്തിയാക്കാറുമുണ്ട്. യോഗി പശുവിനെ നോക്കാറുണ്ടോ. പിന്നെ എന്ത് അധികാരത്തിലാണ് എന്നെ വിമര്‍ശിക്കുന്നത്.’-സിദ്ധരാമയ്യ ചോദിക്കുന്നു.

ഹിന്ദുവായിട്ടും സിദ്ധരാമയ്യ ബീഫ് കഴിക്കുന്നതിനെ എതിര്‍ക്കുന്നില്ലെന്നും യഥാര്‍ത്ഥ ഹിന്ദു ഇങ്ങനെ ചെയ്യില്ലെന്നും യോഗി വിമര്‍ശിച്ചിരുന്നു. ഇതിന് മറുപടിയായാണ് സിദ്ധരാമയ്യ ഇക്കാര്യം പറഞ്ഞത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News