തിയേറ്ററുകളില്‍ ദേശീയഗാനം നിര്‍ബന്ധമല്ല; വേണമോ വേണ്ടയോ എന്ന് തിയേറ്ററുകള്‍ക്ക് തീരുമാനിക്കാം; 2016ലെ ഉത്തരവ് ഭേദഗതി ചെയ്ത് സുപ്രീംകോടതി

സിനിമാ തിയേറ്ററുകളില്‍ ദേശീയഗാനം കേള്‍പ്പിക്കണമെന്നത് നിര്‍ബന്ധമല്ലെന്ന് സുപ്രീംകോടതി. സിനിമ ആരംഭിക്കുന്നതിന് മുമ്പ് ദേശീയഗാനം നിര്‍ബന്ധമാക്കിയ 2016ലെ ഇടക്കാല ഉത്തരവ് സുപ്രീംകോടതി ഭേദഗതി ചെയ്തു. ദേശീയഗാന സംപ്രേക്ഷണം അതാത് തിയേറ്ററുകള്‍ക്ക് തീരുമാനിക്കാമെന്നും സുപ്രീംകോടതി വ്യക്തമാക്കി.

ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായ ബഞ്ചാണ് ദേശീയഗാന ഉത്തരവില്‍ ഇടപെടല്‍ നടത്തിയത്. സിനിമ ആരംഭിക്കുന്നതിന് മുമ്പ് നിര്‍ബന്ധമായും ദേശീയ ഗാനം ദേശീയ പതാകയുടെ പശ്ചാത്തലത്തില്‍ പ്രദര്‍ശിപ്പക്കണമെന്ന 2016ലെ ഇടക്കാല ഉത്തരവ് ബഞ്ച് പരിശോധിച്ചു.

ഉത്തരവിനെതിരെ കൊടുങ്ങല്ലൂര്‍ ഫിലിം സൊസൈറ്റി നല്‍കിയ ഹര്‍ജിയില്‍ കേന്ദ്ര സര്‍ക്കാരും മുന്‍ നിലപാട് മാറ്റി സത്യവാങ്ങ്മൂലം സമര്‍പ്പിച്ചിരുന്നു. 2016 നവംബര്‍ 30ലെ സുപ്രീംകോടതി തല്‍കാല്ലം മരവിപ്പിക്കണം. ദേശീയ ഗാനാലാപനം സംബന്ധിച്ച് ആറ് മാസത്തിനകം മാര്‍ഗരേഖയുണ്ടാക്കുമെന്നും കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു.

ഇത് കൂടി പരിഗണിച്ച സുപ്രീംകോടതി മുന്‍ ഉത്തരവ് ഭേദഗതി ചെയ്ത് പുതിയ ഉത്തരവ് പുറപ്പെടുവിച്ചു. ഇത് പ്രകാരം സിനിമ തിയേറ്ററുകളിലെ ദേശീയഗാനാലാപനം ഇനി മുതല്‍ നിര്‍ബന്ധമല്ല. എന്നാല്‍ പ്രദര്‍ശിപ്പിക്കണമോ വേണ്ടയോ എന്ന് അതാത് സിനിമ തിയേറ്ററുകള്‍ക്ക് തീരുമാനിക്കാം.

ദേശീയഗാനാലപനത്തിന് മാര്‍ഗരേഖയുണ്ടാക്കാന്‍ വിവിധ മന്ത്രാലയങ്ങളില്‍ നിന്നും 12 അംഗ സമിതിയാണ് കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ചിരിക്കുന്നത്. ജൂണ്‍ അഞ്ചിന് മുമ്പ് സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു.

ഏറെ വിമര്‍ശനങ്ങള്‍ക്കും മലക്കംമറിച്ചിലുകള്‍ക്ക് ശേഷമാണ് ഒരു വര്‍ഷവും ഒരു മാസവും പിന്നിടുമ്പോള്‍ സുപ്രീംകോടതിയും കേന്ദ്ര സര്‍ക്കാരും ദേശിയഗാനാലാപന വിഷയത്തില്‍ നിലപാട് മാറ്റിയിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News