ബല്‍റാം നായക്ക് പിറന്ന മക്കളെക്കാള്‍ കഷ്ടം; മറുപടിയുമായി മലയാള താരം

എകെജിയെ അപമാനിച്ച വിടി ബല്‍റാം എംഎല്‍എക്ക് മറുപടിയുമായി നടന്‍ അനൂപ് ചന്ദ്രന്‍. വിടി ബല്‍റാം എംഎല്‍എ നായക്ക് പിറന്ന മക്കളെക്കാള്‍ കഷ്ടമാണെന്ന് അനൂപ് പറഞ്ഞു.

മുഹമ്മദ് നബിയെയും യേശുവിനെയും പരാമര്‍ശിക്കുന്ന 1.37 മിനിറ്റ് ദൈര്‍ഘ്യമുള്ള ഫേസ്ബുക്ക് വീഡിയോയുടെ അവസാന ഭാഗത്താണ് അനൂപ് ബല്‍റാമിനെ വിമര്‍ശിക്കുന്നത്. കലാകാരന്‍ എന്ന നിലയില്‍ തനിക്ക് ഇങ്ങനെ പറയാനുള്ള ഉത്തരവാദിത്വം ഉണ്ടെന്നും അനൂപ് വീഡിയോയില്‍ പറയുന്നു.

‘നബിയുടെയും യേശുവിന്റെയും എല്ലും മുടിയും മറ്റും സൂക്ഷിച്ചു വച്ചിട്ടുണ്ട്. എന്നാല്‍ എകെജിയുടെ മുണ്ടോ ഷര്‍ട്ടോ മുടിയോ ഒന്നും സൂക്ഷിച്ചു വച്ചിട്ടില്ല. എന്നിട്ടും അദ്ദേഹം ജനമനസ്സുകളില്‍ ജീവിക്കുന്നത് അദ്ദേഹത്തിന്റെ സ്‌നേഹംകൊണ്ട് മാത്രമാണ്. ബല്‍റാമിനോട് എനിക്ക് സഹതാപം മാത്രമാണ് ഉള്ളത്.’-അനൂപ് പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News