പോത്തോട്ടന്‍ ബ്രില്യന്‍സിന്റെ സൂപ്പര്‍ഹിറ്റ് തമിഴില്‍; നിമിറിന്റെ ട്രെയിലറെത്തി

ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത മലയാളത്തിലെ സൂപ്പര്‍ഹിറ്റ് ചിത്രം മഹേഷിന്റെ പ്രതികാരത്തിന്റെ തമിഴ് റീമേക്കായ നിമിറിന്റെ ട്രെയിലറെത്തി. മൂണ്‍ഷൂട്ട് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ സന്തോഷ് ടി കുരുവിള നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ സംവിധാനം പ്രിയദര്‍ശനാണ് .

മലയാളത്തില്‍ ഫഹദ് ചെയ്ത മഹേഷിന്റെ വേഷം അവതരിപ്പിക്കുന്നത് ഉദയനിധി സ്റ്റാലിനാണ്.ദിലീഷ് പോത്തന്റെ കന്നി ചിത്രം ദേശീയ പുരസ്‌കാര വേദി വരെ എത്തിയിരുന്നു.

ഇടുക്കിയുടെ ഗ്രാമാന്തരീക്ഷത്തില്‍ ഒരുക്കിയ മഹേഷിന്റെ പ്രതികാരം തമിഴിലെത്തുന്‌പോള്‍ തമിഴ് പ്രേക്ഷകരുടെ അഭിരുചിക്കനുസൃതമായ മാറ്റങ്ങള്‍ ചിത്രത്തിലുണ്ടാകും. തേനി, തെങ്കാശി തുടങ്ങിയ സ്ഥലങ്ങള്‍ പശ്ചാത്തലമാക്കിയാവും നിമിറെത്തുക.

മലയാളത്തില്‍ ക്രിസ്തീയ മതത്തിലുള്ള കഥാപാത്രങ്ങളാണെങ്കില്‍ തമിഴിലെത്തുമ്പോള്‍ ഹിന്ദു കഥാപാത്രങ്ങളായി മാറുന്നു. അപര്‍ണ ബാലമുരളിയുടെ നായികാ വേഷം നമിതാ പ്രമോദ് അവതരിപ്പിക്കുമ്പോള്‍ അനുശ്രീയുടെ
വേഷം ചെയ്യുന്നത് പാര്‍വതി നായരാണ്. ജനുവരി 25ന് ചിത്രം തിയറ്ററുകളിലെത്തും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News