സംസ്ഥാനത്തെ വന്‍കിട കെട്ടിടങ്ങള്‍ അഗ്‌നി സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്ന് കണ്ടെത്തല്‍; ക്രമക്കേടുകള്‍ കണ്ടെത്തിയ സ്ഥാപനങ്ങള്‍ക്ക് നോട്ടീസ്

സംസ്ഥാനത്തെ പല വന്‍കിട കെട്ടിടങ്ങള്‍ക്കും അഗ്‌നി സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്ന് കണ്ടെത്തല്‍.

പെട്ടെന്ന് തീപിടുത്തം ഉണ്ടായാല്‍ തീ അണക്കുന്നതിന് വേണ്ടി സ്ഥാപിച്ച പല ഉപകരങ്ങളും പ്രവര്‍ത്തിപ്പിച്ചിട്ട് വര്‍ഷങ്ങളായി എന്ന് ഫയര്‍ഫോഴ്‌സിന്റെ പരിശോധനയില്‍ കണ്ടെത്തി. ബംഗളൂരുവിലും ചെന്നൈയിലും നടന്ന തീ പിടുത്തങ്ങളുടെ പശ്ചാത്തലത്തില്‍ ഫയര്‍ഫോഴ്‌സ് ഡിജിപി ടോമിന്‍ തച്ചങ്കരിയാണ് റെയ്ഡിന് ഉത്തരവിട്ടത്.

ഇന്ത്യയിലെ വന്‍കിട നഗരങ്ങളില്‍ സമീപകാലത്ത് ഉണ്ടായ തീ പിടുത്തങ്ങളുടെ പശ്ചാത്തലത്തിലാണ് സംസ്ഥാന വ്യപകമായി അഗ്‌നിശമന സേനയുടെ നേതൃത്വത്തില്‍ റെയ്ഡ് നടന്നത്. 16 മീറ്ററില്‍ കൂടുതല്‍ ഉയരം ഉളള സംസ്ഥാനത്തെ വന്‍കിട ഷോപ്പിംഗ് മാളുകളും, ഹോട്ടലുകളിലും, ആശുപത്രികളിലുമാണ് റെയ്ഡ് നടന്നത്.

അഗ്‌നി സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് പലകെട്ടിടങ്ങളും പ്രവര്‍ത്തിക്കുന്നതെന്ന് ഫയര്‍ഫോഴ്‌സ് കണ്ടെത്തി. പെട്ടെന്ന് തീ പിടുത്തം ഉണ്ടായാല്‍ തീ അണക്കുന്നതിന് വേണ്ടി സ്ഥാപിച്ച പല ഉപകരങ്ങളും പ്രവര്‍ത്തപ്പിച്ചിട്ട് വര്‍ഷങ്ങളായെന്ന് പരിശോധനയില്‍ ബോധ്യപ്പെട്ടു.

തിരുവനന്തപുരത്ത് 10 കേന്ദ്രങ്ങളിലാണ് റെയ്ഡ് നടന്നത്. നഗരത്തിലെ പ്രധാന ആശുപത്രികളായ കിംസ്, അനന്തപുരി എന്നിവിടങ്ങളിലും ഹൈസിന്ത്, സൗത്ത് പാര്‍ക്ക് എന്നി ഹോട്ടലുകളിലും പ്രമുഖ ഷോപ്പിംഗ് മാളുകളിലും വസ്ത്രവ്യാപാര ശാലകളിലും റെയ്ഡ് നടന്നു.

തീ പിടുത്തങ്ങളുടെ പശ്ചാത്തലത്തില്‍ ഫയര്‍ ഫോഴ്‌സ് ഡിജിപി ടോമിന്‍ തച്ചങ്കരിയാണ് റെയ്ഡിന് ഉത്തരവ് ഇട്ടത്. ക്രമക്കേടുകള്‍ കണ്ടെത്തിയ സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കുമെന്നും ടോമിന്‍ തച്ചങ്കരി വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News