കെഎസ്ആര്‍ടിസിക്ക് റെക്കോര്‍ഡ് കളക്ഷന്‍

കെഎസ്ആര്‍ടിസിക്ക് റെക്കോര്‍ഡ് കളക്ഷന്‍. പ്രതിദിന കളക്ഷനില്‍കഴിഞ്ഞ ദിവസം മാത്രം നേടിയത് 7.44കോടി രൂപ. തിരുവനന്തപുരം ജില്ലയാണ് വരുമാനത്തില്‍ മുന്നില്‍. 1.69കോടി രൂപയാണ് തീരുവനന്തപുരം വരുമാനമായി നേടിയത്.

കെഎസ്ആര്‍ടിസി 2017 ഡിസംബറിലായിരുന്നു പ്രതിമാസ കളക്ഷനില്‍ റെക്കോര്‍ഡ് വരുമാനം നേടിയത്. അതിനു പിന്നാലെയാണ് ഇപ്പോള്‍ പ്രതിദിന കളക്ഷനിലും റെക്കോര്‍ഡ് നേട്ടം കൈവരിച്ചിരിക്കുന്നത്. ജനുവരി എട്ടായ കഴിഞ്ഞ ദിവസം മാത്രം കെഎസ്ആര്‍ടിസി 7.44 കോടി രൂപ വരുമാനം നേടിയാണ് റെക്കാര്‍ഡ് കളക്ഷന്‍ കൈവരിച്ചത്.

ഇതുവരെയുള്ള ഏറ്റവും വലിയ പ്രതിദിന വരുമാനം ഡിസംബര്‍ 23നായിരുന്നു. 7.18 കോടിരൂപ ദിവസ വരുമാനമായി നേടിയാണ് കെഎസ്ആര്‍ടിസി ഡിസംബറില്‍ ഈ നേട്ടം കൈവരിച്ചത്. ഈ റെക്കോര്‍ഡാണ് ഇപ്പോള്‍ മറികടന്നിരിക്കുന്നത്. ജില്ലകളുടെ അടിസ്ഥാനത്തില്‍ തിരുവനന്തപുരം ജില്ലയാണ് മുന്നില്‍. 1.69 കോടിരൂപയാണ് തിരുവനന്തപുരം ജില്ല നേടിയ വരുമാനം.

രണ്ടാം സ്ഥാനം കൊല്ലവും മൂന്ന് സ്ഥാനം എറണാകുളവും നാലാം സ്ഥാനം തൃശൂരും അഞ്ചാമത് കോഴിക്കാടുമാണ്. ശബരിമല തീര്‍ത്ഥാടകരുടെ എണ്ണംകൂടിയതാണ് റെക്കോര്‍ഡ് കളക്ഷന് പ്രധാന കാരണമായി പറയുന്നത്.

ഒപ്പം തമിഴ്‌നാട് സര്‍ക്കാരിന് കീഴിലുള്ള ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍ പണിമുടക്കിലായതോടെ അന്തര്‍സംസ്ഥാന യാത്രക്കാര്‍ കൂടുതലായും കെഎസ്ആര്‍ടിസിയെ ആശ്രയിച്ചിരുന്നു. യാത്രക്കാരുടെ എണ്ണത്തിലും വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.

31 ലക്ഷം പേര്‍ കെഎസ്ആര്‍ടിസിയെ ദിവസവും ആശ്രയിക്കുന്നുണ്ടെന്നാണ് കണക്കുകള്‍വ്യക്തമാക്കുന്നത്. കെഎസ്ആര്‍ടിസിയ്ക്ക് പ്രതിസന്ധിയില്‍ നിന്ന് കരകയറാനുള്ള വലിയ ആശ്വാസമാവുകയാണ് ഈ നേട്ടം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News