സംഘപരിവാര്‍ അക്രമങ്ങളില്‍ മോദി മൗനം വെടിയണം; ശക്തമായ വിലക്ക് മറികടന്ന് ദില്ലിയില്‍ മേവാനിയുടേയും കനയ്യ കുമാറിന്റെയും നേതൃത്വത്തില്‍ യുവജനറാലി

പൊലീസിന്റെ ശക്തമായ വിലക്ക് മറികടന്ന് ദില്ലിയില്‍ ജിഗ്‌നേഷ് മേവാനിയുടേയും കനയ്യ കുമാറിന്റെയും നേതൃത്വത്തില്‍ യുവജന റാലി നടന്നു.

കഴിഞ്ഞ നാല് വര്‍ഷമായി ലൗ ജിഹാദിന്റെയും, ഘര്‍വാപസിയുടെയും പേരിലുള്ള ഫാസിസമാണ് രാജ്യത്ത് നടക്കുന്നതെന്ന് ജിഗ്‌നേഷ് മേവാനി പറഞ്ഞു. ജനാധിപത്യത്തിനുവേണ്ടി എവിടെയും പ്രക്ഷോഭങ്ങള്‍ നടത്തുമെന്ന് കനയ്യ കുമാറും വ്യക്തമാക്കി.

ദളിതര്‍ക്കെതിരായ അക്രമങ്ങളില്‍ നരേന്ദ്രമോദി മൗനം വെടിയുക, ഷെഹ്‌റാന്‍ പൂരിലെ താക്കൂര്‍ ദളിത് പ്രക്ഷോഭത്തെ തുടര്‍ന്ന് അറസ്റ്റിലായ ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിനെ മോചിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ദില്ലിയില്‍ യുവ ഹുങ്കാര്‍ റാലി നടത്തിയത്.

ദളിത് നേതാവ് ജിഗ്‌നേഷ് മേവാനി, കനയ്യ കുമാര്‍, അഖില്‍ ഗോഗോയി തുടങ്ങിയവര്‍ പങ്കെടുത്ത റാലിക്ക് പൊലീസ് ശക്തമായ വിലക്കേര്‍പ്പെടുത്തിയിരുന്നു. ഗുജറാത്തില്‍ 150 സീറ്റ് എന്ന ബിജെപിയുടെ ലക്ഷ്യം ജിഗ്‌നേഷ് മേവാനി, ഹാര്‍ദിക്ക പട്ടേല്‍, അല്‍പേഷ് താക്കൂര്‍ എന്നിവര്‍ ചേര്‍ന്നാണ് തകര്‍ത്തത്. അതിനാലാണ് തന്നെ ബിജെപി ലക്ഷ്യം വെക്കുന്നതെന്ന് മേവാനി ചൂണ്ടിക്കാട്ടി.

മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതു മുതല്‍ ഘര്‍വാപസിയുടെ പേരിലും, ലൗ ജിഹാദിന്റെ പേരിലുമുള്ള ഫാസിസമാണ് രാജ്യത്ത് നടക്കുന്നത്. ദളിതര്‍ക്ക് നേരെ സംഘപരിവാര്‍ സംഘടനകള്‍ നടത്തുന്ന അക്രമങ്ങളില്‍ മോദി മൗനം വെടിയണമെന്നും മേവാനി ആവശ്യപ്പെട്ടു.

ജനാധിപത്യത്തിനുവേണ്ടി വാദിക്കുന്നവരെ ഹിന്ദ്വത്വത്തിന്റെ പേരില്‍ അ്ക്രമിക്കുകയാണെന്നും, ജനാധിപത്യത്തിനായി എവിടെയും പ്രതിഷേധങ്ങള്‍ നടത്തുമെന്നും കനയ്യ കുമാറും വ്യക്തമാക്കി. റാലിയില്‍ പങ്കെടുക്കുന്നതില്‍ നിന്ന് ആള്‍ക്കാരെ പിന്തിരിപ്പിക്കാന്‍ സംഘപരിവാര്‍ സംഘടനകള്‍ വളരെ വലിയ രീതിയില്‍ പ്രചാരണവും നടത്തിയിരുന്നു.

അതേസമയം, മോദി സര്‍ക്കാരിന്റെ വര്‍ഗീയ അജണ്ടകളെ പ്രതിരോധിക്കാന്‍ വളരെ വലിയ പ്രക്ഷോഭങ്ങള്‍ ഇനിയും നടത്തുമെന്നും റാലിയില്‍ പങ്കെടുത്തവര്‍ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News