സ്‌കൂള്‍ കലോത്സവത്തില്‍ വ്യാജ അപ്പീല്‍; നൃത്താധ്യാപകനും സഹായിയും അറസ്റ്റില്‍

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ബാലാവകാശ കമ്മീഷന്റെ പേരില്‍ വ്യാജ അപ്പീലുകള്‍ ലഭിച്ച സംഭവത്തില്‍ രണ്ട് പേര്‍ പിടിയിലായി.

നൃത്ത അധ്യാപകരായ കോഴിക്കോട് സ്വദേശി ജോബി, തൃശൂര്‍ ചേര്‍പ്പ് സ്വദേശി സൂരജ് എന്നിവരാണ് അറസ്റ്റിലായത്. മുന്‍ കലോത്സവങ്ങളിലും സമാന രീതിയില്‍ വ്യാജ അപ്പീലുകള്‍ നല്‍കിയെന്ന് സംശയിക്കുന്നതായി ക്രൈംബ്രാഞ്ച് വ്യക്തമാക്കി.

പൊതുവിദ്യാഭ്യാസ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ ജസ്സി ജോസഫ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ക്രൈംബ്രാഞ്ച് എസ്.പി പി.എന്‍ ഉണ്ണിരാജന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് രണ്ട് പേര്‍ പിടിയിലായത്. നൃത്ത അധ്യാപകരായ കോഴിക്കോട് സ്വദേശി ജോബി, തൃശൂര്‍ ചേര്‍പ്പ് സ്വദേശി സൂരജ് എന്നിവരാണ് അറസ്റ്റിലായത്.

സംസ്ഥാന ബാലാവകാശ കമ്മീഷന്റെ പേരില്‍ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലേക്ക് എത്തിയ പത്ത് അപ്പീലുകള്‍ വ്യാജമായി നിര്‍മ്മിച്ചതാണെന്ന് കണ്ടെത്തിയിരുന്നു. ഇരുപതിനായിരം രുപ മുതല്‍ ഒരു ലക്ഷം രൂപ വരെ വാങ്ങി ജില്ലാ കലോത്സവങ്ങളില്‍ പരാജയപ്പെട്ട വിദ്യാര്‍ഥികളുടെ രക്ഷിതാക്കള്‍ക്കാണ് ഇവര്‍ വ്യാജ രേഖകള്‍ നല്‍കിയത്.

മുമ്പും സമാന രീതിയില്‍ വ്യാജ അപ്പീലുകള്‍ വന്നിട്ടുണ്ടെന്ന് സംശയിക്കുന്നതായി ഐ.ജി പറഞ്ഞു

ബാലാവകാശ കമ്മീഷന്‍ ഉദ്യോഗസ്ഥരെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ഇവര്‍ രക്ഷിതാക്കളില്‍ നിന്ന് പണം വാങ്ങി രേഖകള്‍ നല്‍കിയത്. തൃശൂര്‍ പോലീസ് ക്ലബ്ബില്‍ നടന്ന ചോദ്യം ചെയ്യലിന് ശേഷം ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here