രജനിയുടെയും കമല്‍ഹാസന്റെയും രാഷ്ട്രീയപ്രവേശനം സ്വാഗതാര്‍ഹമെന്ന് സൂര്യ; ഇരുവര്‍ക്കും വ്യക്തവും ശക്തവുമായ നിലപാടുകള്‍

കൊച്ചി: രജനികാന്തിന്റെയും കമല്‍ഹാസിന്റെയും രാഷ്ട്രീയപ്രവേശനം സ്വാഗതാര്‍ഹമെന്ന് തമിഴ് സൂപ്പര്‍താരം സൂര്യ. എന്നാല്‍ താന്‍ ഒരിക്കലും രാഷ്ട്രീയത്തിലേക്ക് ഇല്ലെന്നും സൂര്യ പറഞ്ഞു.

ഇപ്പോള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന സംഘടനയില്‍ തന്നെ തുടര്‍ന്നും പ്രവര്‍ത്തിച്ചു സേവനം ചെയ്യാനാണ് താന്‍ ആഗ്രഹിക്കുന്നത്. രജനികാന്ത്, കമല്‍ഹാസന്‍ എന്നിവര്‍ക്ക് വ്യക്തവും ശക്തവുമായ നിലപാടുകള്‍ ഉണ്ട്. ഇതില്‍ താന്‍ ആരെ പിന്തുണക്കുമെന്ന് പറയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

അനുഭവങ്ങളുടെ വെളിച്ചത്തിലാണ് താരങ്ങള്‍ രാഷ്ട്രീയത്തിലേക്ക് വരുന്നത്. സമൂഹത്തിന് വേണ്ടി നന്മ ചെയ്യണമെന്ന തോന്നലാണ് ഇതിന് പിന്നില്‍ എന്നും സൂര്യ കൊച്ചിയില്‍ പറഞ്ഞു.

പുതിയ ചിത്രമായ ‘താനാ സേര്‍ന്ത കൂട്ട’ത്തിന്റെ പ്രചാരണ പരിപാടിയുടെ ഭാഗമായാണ് സൂര്യ കൊച്ചിയില്‍ എത്തിയത്. വലിയ പിന്തുണയാണ് കേരളത്തില്‍ നിന്ന് തന്റെ ചിത്രങ്ങള്‍ക്ക് ലഭിക്കുന്നതെന്നും സൂര്യ പറഞ്ഞു. മലയാളത്തില്‍ അഭിനയിക്കാന്‍ ആഗ്രഹമുണ്ട്. എന്നാല്‍ കഴമ്പില്ലാത്ത കഥാപാത്രങ്ങളോട് താതപര്യമില്ലെന്നും സൂര്യ വ്യക്തമാക്കി.

സൂര്യയുടെ 35-ാമത് ചിത്രമാണ് താനാ സേര്‍ന്ത കൂട്ടം. രമ്യ കൃഷ്ണന്‍, സുരേഷ് മേനോന്‍, കെഎസ് രവികുമാര്‍, ആര്‍ജെ ബാലാജി, ആനന്ദ് രാജ് തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. മലയാളി താരം കീര്‍ത്തി സുരേഷാണ് നായിക വേഷത്തില്‍ എത്തുന്നത്. വിഗ്‌നേഷ് ശിവനാണ് സംവിധാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News