മകരവിളക്ക് മഹോല്‍സവം; ഒരുക്കങ്ങള്‍ അന്തിമഘട്ടത്തില്‍

ശബരിമല മകരവിളക്ക് മഹോല്‍സവത്തിന് വേണ്ട ഒരുക്കങ്ങള്‍ അന്തിമഘട്ടത്തിലാണന്ന് തിരുവിതാംകൂര്‍ ദേവേസ്വം ബോര്‍ഡ്.

വനാതിര്‍ത്തിയിലുള്ള രണ്ട് കിലോമീറ്റര്‍ തിരുവാഭരണപാത നവീകരിക്കാന്‍ കേന്ദ്ര വനംവകുപ്പിന് അപേക്ഷ നല്‍കുമെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പദ്കുമാര്‍ പറഞ്ഞു.

അതേസമയം മകരവിളക്ക് സുരക്ഷയ്ക്കുള്ള പോലീസിന്റെ ആറാമത്തെ ടേണ്‍ ചുമതലയേറ്റു. 1575 പോലീസുകാരാണ് ഉത്സവകാല സുരക്ഷയ്ക്ക് മാത്രമായി ചുമതലയേറ്റത്.

വരുന്ന 14ാം തീയതിയാണ് മകരവിളക്ക് ഉത്സവം ശബരിമലയില്‍ നടക്കുക. 12ന് ഉച്ചയ്ക്ക് ഒരുമണിയ്ക്കാണ് തിരുവാഭരണ ഘോഷയാത്ര പന്തളം കൊട്ടാരത്തില്‍ നിന്നാരംഭിക്കുക. 83 കിലോമീറ്റര്‍ വരുന്ന തിരുവാഭരണപാതയില്‍ എട്ട് കിലോമീറ്റര്‍ ദൂരത്തില്‍ 1വിശ്രമകേന്ദ്രമെന്ന നിരക്കില്‍ പത്ത് വിശ്രമ കേന്ദ്രങ്ങള്‍ പാതയിലുണ്ടാകും.

രണ്ട് കിലോമീറ്റര്‍ പാത വനാതിര്‍ത്തിയിലുള്ളത് നവീകരിക്കുന്നതിന് കേന്ദ്ര വനംവകുപ്പിന് അപേക്ഷ നല്‍കും. മകരവിളക്ക് ദര്‍ശനത്തിന് അനുയോജ്യമായ സ്ഥലങ്ങളില്‍ സുരക്ഷാസൗകര്യം പോലീസും വനംവകുപ്പും ഒരുക്കിയിട്ടുണ്ട്.

കൂടുതല്‍ ലൈറ്റ്, ബാരിക്കേഡ് എന്നിവ സ്ഥാപിക്കുന്ന പ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ശബരിമലയിലെ സ്ഥിതിഗതികള്‍ മുഖ്യമന്ത്രിയും ദേവസ്വം മന്ത്രിയും ദിവസേന വിലയിരുത്താറുണ്ടെന്നും പ്രസിഡന്റ് പറഞ്ഞു.

18 ഡി.വൈ.എസ്.പി, 38 സി.ഐ, 126 എസ്.ഐ. എന്നിവരുടെ നേതൃത്വത്തില്‍ 1575 പോലീസുകാരാണ് മകരവിളക്കുത്സവകാലത്ത് ശബരിമലയിലും പരിസരത്തുമായി സുരക്ഷ ഒരുക്കുക. പൊലീസിന്റ ഭാഗത്ത് നിന്നുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി എ.ഡി.ജി.പി ബി സന്ധ്യ പറഞ്ഞു.

മണ്ഡല മഹോത്സവകാലത്ത് 7000 ഓളം പോലീസുകാര്‍ സുരക്ഷാ ജോലികള്‍ അഞ്ച് ടേണായി പൂര്‍ത്തിയാക്കി. സന്നിധാനം പോലീസ് കണ്‍ട്രോളര്‍ ദേബേഷ്‌കുമാര്‍ ബെഹ്‌റയുടെ നേതൃത്വത്തിലാണ് സുരക്ഷ ഒരുക്കുന്നത്.

മകരവിളക്ക് ദിവസം സ്‌പെഷ്യല്‍ ടീം തിരക്കിനനുസരിച്ച് വിന്യസിക്കാന്‍ ഡിവൈ.എസ്.പി, എ.സി.പി, ടെയ്‌നിമാരെയും സജ്ജമാക്കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News