ഗന്ധര്‍വ ഗായകന് ഇന്ന് 78-ാം പിറന്നാള്‍

സംഗീത ലോകത്തെ ഗന്ധര്‍വ ഗായകന് ഇന്ന് 78-ാം പിറന്നാള്‍. അരനൂറ്റാണ്ടിലേറെയായി മലയാളിയുടെ ചുണ്ടിലെയും മനസിലെയും ഈണമാണ് യേശുദാസ്. കേട്ട് തുടങ്ങിയിട്ട് അഞ്ചര പതിറ്റാണ്ടായെങ്കിലും ഇന്നും യേശുദാസെന്ന പേരിനപ്പുറം ഒരു സ്വര മാധുരി മലയാളി കേട്ടിട്ടില്ല. ആ ശബ്ദത്തിലൂടെ പിറന്ന ഒരു പാട്ടെങ്കിലും കേള്‍ക്കാതെ, ഓര്‍ക്കാതെ ഒരു ദിവസം പോലും കടന്ന് പോകില്ല നമ്മള്‍ മലയാളികള്‍…

സംഗീതജ്ഞനായ അഗസ്റ്റിന്‍ ജോസഫിന്റെയും എലിസബത്തിന്റെയും മകനായി ഫോര്‍ട്ട് കൊച്ചിയില്‍ 1940 ജനുവരി പത്തിനാണ് കട്ടാശേരി ജോസഫ് യേശുദാസ് എന്ന കെജെ യേശുദാസിന്റെ ജനനം.

ഇരുപത്തി രണ്ടാം വയസിലാണ് ‘കാല്‍പ്പാടുകള്‍’ എന്ന ചിത്രത്തിലൂടെ ‘ജാതിഭേദം മതദ്വേഷം…’ എന്ന ഗാനത്തിലൂടെ പിന്നണി ഗാനരംഗത്തെത്തിയത്. പിന്നീടിങ്ങോട്ട് 55 വര്‍ഷം നീണ്ട സംഗീത യാത്രയില്‍ പാടിത്തീര്‍ത്തത് എഴുപതിനായിരത്തിലേറെ ഗാനങ്ങള്‍. ഏഴു വട്ടം ദേശീയ ചലച്ചിത്ര പുരസ്‌കാരവും കേരള സംസ്ഥാന പുരസ്‌കാരം 43 പ്രാവശ്യവും അദ്ദേഹം നേടി.

6070 കാലഘട്ടങ്ങളില്‍ ്യേശുദാസും സംഗീത സംവിധായകന്‍മാരായ എം.എസ് ബാബുരാജ്,ജി ദേവരാജന്‍ ,ദക്ഷിണാ മൂര്‍ത്തി,സലീല്‍ ചൗദരി കൂട്ടുകെട്ടില്‍ പിറന്ന ഗാനങ്ങളെല്ലാം തന്നെ ശ്രദ്ധ നേടിയവയാണ്…താമസമെന്തേ വരുവാന്‍, ഇന്നലെ മയങ്ങുമ്പോള്‍, ഒരു പുഷ്പ്പം മാത്രമെന്‍ എന്നിങ്ങനെ മലയാളി നെഞ്ചേറ്റിയ എത്ര എത്ര ഗാനങ്ങള്‍..

80 കാലഘട്ടത്തില്‍ രവീന്ദ്രന്‍ മാസ്റ്റര്‍, എം ജി രാധാകൃഷ്ണന്‍, ജെറി അമല്‍ദേവ് തുടങ്ങിയ സംഗീതജ്ഞരുടെ ഈണത്തില്‍ യേശുദാസ് പാടിയ ഗാനങ്ങളും മറക്കാനാവത്തത് തന്നെ

ആത്മാവ് കൊണ്ട് മലയാളം സ്‌നേഹിക്കുന്ന ഗന്ധര്‍വ്വ ഗായകന്റെ ശബ്ദത്തില്‍ ഇനി വരാന്‍ പോകുന്ന മധുര ഗാനങ്ങള്‍ക്കായി നമ്മുക്ക് കാതോര്‍ത്തിരിക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News