ഹെലികോപ്ടര്‍ യാത്ര; ദുരന്തനിവാരണ ഫണ്ടില്‍ നിന്ന് പണം നീക്കിയത് മുഖ്യമന്ത്രിയുടെ ഓഫീസറിഞ്ഞല്ല; അറിഞ്ഞ ഉടന്‍ ഉത്തരവ് റദ്ദാക്കി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ഹെലികോപ്ടര്‍ യാത്രാ നിരക്കുമായി ബന്ധപ്പെട്ട് ദുരന്തനിവാരണ ഫണ്ടില്‍ നിന്ന് പണം നീക്കിയത് മുഖ്യമന്ത്രിയുടെ ഓഫീസറിഞ്ഞല്ല. ഇക്കാര്യം അറിഞ്ഞ ഉടന്‍ തന്നെ ഉത്തരവ് റദ്ദാക്കുകയും ചെയ്തു.

മുഖ്യമന്ത്രിയോ മുഖ്യമന്ത്രിയുടെ ഓഫീസോ അറിയാതെയാണ് ഉത്തരവിറങ്ങിയത്. ഈ സാഹചര്യത്തില്‍ ദുരന്ത നിവാരണ വകുപ്പിറക്കിയ ഉത്തരവ് ഇന്നലെ തന്നെ റദ്ദാക്കുകയും ചെയ്തു.

മുഖ്യമന്ത്രി പിണറായി വിജയന്‍ ഡിസംബര്‍ 26ന് തൃശൂരില്‍ നിന്ന് തിരുവനന്തപുരത്തെയ്ക്ക് ഹെലിക്കോപ്റ്റര്‍ യാത്ര നടത്തിയതിന്റെ ചിലവ് ദുരന്ത നിവാരണ ഫണ്ടില്‍നിന്ന് ഈടാക്കാന്‍ നിര്‍ദ്ദേശിക്കുന്നതായിരുന്നു സംസ്ഥാന ദുരന്ത നിവാരണ വകുപ്പിന്റെ ഉത്തരവ്. എന്നാല്‍ മുഖ്യമന്ത്രിയോ മുഖ്യമന്ത്രിയുടെ ഓഫീസോ അറിയാതെയാണ് ഇത്തരം ഒരു ഉത്തരവിറങ്ങിത്. ഓഖി ഫണ്ടല്ല, മുഖ്യമന്ത്രിയുടെ യാത്രയ്ക്കായി ഉപയോഗിച്ചതെന്നും ഓഫീസ് വ്യക്തമാക്കി.

ഉത്തരവില്‍ ഓഖി ദുരന്തം വിലയിരുത്താനെത്തിയ കേന്ദ്ര സംഘത്തെ കാണാന്‍ തിരുവനന്തപുരത്തേക്ക് ഹെലിക്കോപ്റ്ററില്‍ സഞ്ചരിക്കേണ്ടി വന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് പണം അനുവദിച്ചിരുന്നത്. റവന്യൂ അഡീഷണല്‍ ചീഫ് സെക്രട്ടറി പി.എം. കുര്യന്‍ ആണ് പണം നല്‍കുന്നത് സംബന്ധിച്ച ഉത്തരവിറക്കിയത്.

എന്നാല്‍ ഉത്തരവ് സംബന്ധിച്ച കാര്യം ശ്രദ്ധയില്‍ പെട്ടിരുന്നില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടയുടന്‍ റവന്യൂ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച് കുര്യന് ഉത്തരവ് പിന്‍വലിക്കാനുള്ള നിര്‍ദ്ദേശം മുഖ്യമന്ത്രിയുടെ ഓഫീസ് നല്‍കുകയായിരുന്നു.

അതേസമയം, മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റര്‍ യാത്രയില്‍ പത്രവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ പ്രതികരിക്കുന്നില്ലെന്ന് കാനം രാജേന്ദ്രന്‍ പറഞ്ഞു. ഉത്തരവിറക്കിയ റവന്യു സെക്രട്ടറിയെ മാറ്റാന്‍ സിപിഐ ആവശ്യപ്പെടില്ലെന്നും സര്‍ക്കാര്‍ വിഷയങ്ങളില്‍ രാഷ്ട്രീയ പാര്‍ട്ടി എന്ന നിലയില്‍ തങ്ങള്‍ ഇടപെടില്ലെന്നും കാനം തിരുവനന്തപുരത്ത് പ്രതികരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News